തിരുവനന്തപുരം :
കേരളത്തിൽ വൻതോതിൽ ഉപയോഗ ശൂന്യമായ മൽസ്യം വില്പനയ്ക്ക് എത്തുന്നു. “ഓപ്പറേഷൻ സാഗർ റാണി” യുടെ ഭാഗമായി നടന്ന പരിശോധനയിൽ 2865 കിലോ മൽസ്യം പിടികൂടി നശിപ്പിച്ചു.
സംസ്ഥാനത്താകെ നടന്ന 165 പരിശോധനകളില്‍ 14 സ്ഥലങ്ങളില്‍ നോട്ടീസ് നല്‍കുകയും ചെയ്തു.
തിരുവനന്തപുരം 12, കൊല്ലം 26, പത്തനംതിട്ട 14, ആലപ്പുഴ 10, കോട്ടയം 13, ഇടുക്കി 4, എറണാകുളം 11, തൃശൂര്‍ 12, പാലക്കാട് 15, മലപ്പുറം 12, കോഴിക്കോട് 24, വയനാട് 5, കണ്ണൂര്‍ 7 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ പരിശോധനകള്‍ നടത്തിയത്. ഇതില്‍ കൊല്ലം 9, പത്തനംതിട്ട 1, ആലപ്പുഴ 2, എറണാകുളം 2 എന്നിങ്ങനെയാണ് നോട്ടീസ് നല്‍കിയത്.