കേരള ക്രിക്കറ്റ് അസോസിയേഷനുമായുള്ള ഭിന്നതക്കിടെ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഓഫറുമായി മറ്റ് ക്രിക്കറ്റ് അസോസിയേഷനുകള്‍. തമിഴ്‌നാട്, രാജസ്ഥാന്‍ അസോസിയേഷനുകളാണ് സഞ്ജുവിനെ ടീമില്‍ എടുക്കാമെന്ന ഓഫര്‍ നല്‍കിയത്.
സഞ്ജു – കെസിഎ തര്‍ക്കം മുതലെടുക്കാനാണ് മറുനാടന്‍ ക്രിക്കറ്റ് അസോസിയേഷനുകള്‍ നീക്കം നടക്കുന്നത്. കേരള നായകനെ ടീമിലെടുക്കാം എന്ന ഓഫര്‍ മുന്നോട്ടുവച്ചിരിക്കുകയാണ് തമിഴ്‌നാട്, രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനുകള്‍. സഞ്ജുവുമായി അടുത്ത ബന്ധം ഉള്ള ഇന്ത്യന്‍ മുന്‍ താരം ആര്‍ അശ്വിന്‍ ഉള്‍പ്പെടെയുള്ളവര്‍ ദീര്‍ഘനാളായി മലയാളി താരത്തെ തമിഴ്‌നാട്ടിലേക്ക് ക്ഷണിക്കുന്നുണ്ട്.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജുവിന് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനുമായുള്ളത് നല്ല ബന്ധമാണ്. ജന്മനാടിന് വേണ്ടിത്തന്നെ കളിക്കണം എന്ന നിലപാടില്‍ ആയിരുന്നു സഞ്ജു ഇത്രയും നാളും. എന്നാല്‍ വിജയ് ഹസാരെ ട്രോഫിക്കുള്ള ടീമില്‍ ഉള്‍പ്പെടുത്താത്തതും കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജിന്റെ രൂക്ഷ വിമര്‍ശനവും സഞ്ജുവിനെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.