Pravasimalayaly

സന്തോഷ് ട്രോഫി: ചണ്ഡിഗഡിനെതിരെ കേരളത്തിനു ഗംഭീര വിജയം

കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ് ഫൈനല്‍ റൗണ്ടില്‍ ചണ്ഡിഗഡിനെതിരെ കേരളത്തിനു ഗംഭീര വിജയം. രബീന്ദ്ര സരോബര്‍ സ്റ്റേഡിയത്തില്‍ നടന്ന ഉശിരന്‍ പോരാട്ടത്തില്‍ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണു കേരളത്തിന്റെ വിജയം.

കേരളത്തിനായി എം.എസ്.ജിതിന്‍ രണ്ടു ഗോള്‍ നേടി. 11-ാം മിനിറ്റില്‍ ആദ്യഗോള്‍ നേടി സ്‌കോര്‍ ബോര്‍ഡ് തുറന്ന ജിതിന്‍ 51-ാം മിനിറ്റിലും വല കുലുക്കിയാണ് ഇരട്ടനേട്ടം സ്വന്തമാക്കിയത്. സജിത്ത് പൗലോസ് 19-ാം മിനിറ്റിലും വി.കെ.അഫ്ദാല്‍ 48-ാം മിനിറ്റിലും പകരക്കാരനായിറങ്ങിയ വി.എസ്.ശ്രീക്കുട്ടന്‍ 77-ാം മിനിറ്റിലും ലീഡുയര്‍ത്തി. ചണ്ഡിഗഡിനു വേണ്ടി വിശാല്‍ ശര്‍മ 88-ാം മിനിറ്റില്‍ സമാശ്വാസ ഗോള്‍ നേടി.

ബംഗാളും മണിപ്പുരുമടങ്ങുന്ന ഗ്രൂപ്പ് എയിലെ ചണ്ഡിഗഡിനെതിരെ മികച്ച കളിയാണു ക്യാപ്റ്റന്‍ രാഹുല്‍ വി.രാജിന്റെ നേതൃത്വത്തിലുള്ള കേരളം പുറത്തെടുത്തത്.

Exit mobile version