സന്യാസ ജീവിതത്തിനായി 24 കാരന്‍ വേണ്ടെന്നുവച്ചത് 100 കോടിയുടെ സ്വത്തുക്കള്‍

0
29

അഹമ്മദാബാദ്: സന്യാസി ജീവിതത്തിനായി യുവാവ് കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ ഉപേക്ഷിച്ചു. ചാര്‍ട്ടേഡ് അക്കൗണ്ടായ മോക്ഷേഷ് സേഠ് (24) ആണ് സന്യാസ ജീവിതത്തിനായി കരിയറും 100 കോടിയും സ്വത്തും വേണ്ടെന്നുവച്ചത്. ഗാന്ധിനഗറില്‍ നടന്ന ചടങ്ങിലാണ് യുവാവ് സന്യാസം സ്വീകരിച്ചത്. ജൈനമതവിശ്വാസികളാണ് മോക്ഷേഷും കുടുംബവും.

ഗുജറാത്തിലെ ബനാസ്‌കന്ത സ്വദേശികളായ മോക്ഷേഷിന്റെ കുടുംബം മുംബൈയിലാണ് സ്ഥിര താമസം ആക്കിയിരുന്നത്. മോക്ഷേഷിന്റെ പിതാവ് സന്ദീപ് ഷേത് ബിസിനസുകാരനാണ്. സിഐ പാസായതോടെ ബിസിനസ് നോക്കി നടത്താന്‍ മോക്ഷേഷിനെ ചുമതലപ്പെടുത്തി. 2 വര്‍ഷമായി ഫാമിലി ബിസിനസ് നോക്കി നടത്തുകയായിരുന്നു സിഎക്കാരനായ മോക്ഷേഷ്.സന്യാസം സ്വീകരിച്ചതോടെ കരുണപ്രേംവിജയ് ലീ എന്ന പേരിലായിരിക്കും മോക്ഷേഷ് ഇനി അറിയപ്പെടുക.

Leave a Reply