Pravasimalayaly

സരിത എസ് നായര്‍ക്ക് തടവ് ശിക്ഷ വിധിച്ചു

കോയമ്പത്തൂര്‍: കാറ്റാടിയന്ത്രം തട്ടിപ്പുകേസില്‍ സരിത എസ് നായര്‍ക്ക് തടവുശിക്ഷ. കോയമ്പത്തൂര്‍ കോടതിയുടെതാണ് വിധി. 2009 ലെ കേസില്‍ മൂന്നു വര്‍ഷം തടവും പതിനായിരം രൂപ പിഴയും കോടതി വിധിച്ചു.

കാറ്റാടിയന്ത്രം സ്ഥാപിച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കി കോയമ്പത്തൂര്‍ സ്വദേശികളായ ത്യാഗരാജന്‍, വെങ്കിട്ടരാമന്‍ എന്നിവരില്‍ നിന്ന് 33 ലക്ഷം തട്ടിയെടുത്തു എന്നാണ് സരിതക്കെതിരായ കേസ്.

അതെസമയം രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ടതിനെ ചോദ്യം ചെയ്ത് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെയും എറണാകുളത്ത് ഹൈബി ഈഡന്റെയും തെരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സരിത കോടതിയെ സമീപിച്ചത്. സരിതയുടെ വാദങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നു കണ്ടെത്തിയാണ് ഹര്‍ജി തള്ളിയത്.

Exit mobile version