തിരുവനന്തപുരം: സര്‍ക്കാരിന്റെ അനുമതിയില്ലാതെ പുസ്തകമെഴുതിയ ഡി.ജി.പി. ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ട സസ്‌പെന്‍ഷന്‍ ഉത്തരവ് ഇന്നലെ രാത്രി െവെകി പുറത്തിറങ്ങി. ആത്മകഥ എന്ന പേരില്‍ ”സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍” എന്ന പുസ്തകം എഴുതിയതിനാണ് സസ്‌പെന്‍ഷന്‍. ഈ പുസ്തകത്തില്‍ ചില രാഷ്ട്രീയ നേതാക്കളെക്കുറിച്ചു വിവാദ പരാമര്‍ശങ്ങളുണ്ടായിരുന്നു.
ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരിലായിരുന്നു ആദ്യ സസ്‌പെന്‍ഷന്‍. ജേക്കബ് തോമസിനെതിരേ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്റെ നേതൃത്വത്തില്‍ ഉന്നതതല അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോഴത്തെ സസ്‌പെന്‍ഷന്‍. ജേക്കബ് തോമസിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതു സുപ്രീം കോടതി നാലാഴ്ചത്തേക്കു മാറ്റി. കേസില്‍ സംസ്ഥാന സര്‍ക്കാരിനോടു നിലപാട് രേഖാമൂലം അറിയിക്കാന്‍ നിര്‍ദേശം.
ജേക്കബ് തോമസിനെതിരായ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി നേരത്തെ സ്‌റ്റേ ചെയ്തിരുന്നു. ജഡ്ജിമാര്‍ക്കെതിരേ ജേക്കബ് തോമസ് വിമര്‍ശനം നടത്തിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ജേക്കബ് തോമസിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഹൈക്കോടതിക്കു കത്തയച്ചു. വിജിലന്‍സിനെതിരായുള്ള െഹെക്കോടതിയുടെ പരമാര്‍ശങ്ങളെ അഴിമതിയായി ജേക്കബ് തോമസ് ചിത്രീകരിച്ചതാണ് കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ കാരണമായത്.
മുമ്പ് പാറ്റൂര്‍ കേസ് പരിഗണിച്ച സമയത്തു വിജിലന്‍സ് ഡയറക്ടറും സംഘവും നടപടിക്രമങ്ങളില്‍ വരുത്തിയ പിഴവുകള്‍ ചൂണ്ടിക്കാട്ടി െഹെക്കോടതി ജഡ്ജിമാരായ പി. ഉെബെദും എബ്രഹാം മാത്യുവും കടുത്ത വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു. തുടര്‍ന്ന് ജഡ്ജിമാര്‍ക്കെതിരേ ആരോപണങ്ങളുമായി കേന്ദ്ര വിജിലന്‍സ് കമ്മിഷനു ജേക്കബ് തോമസ് പരാതി
നല്‍കി. ചീഫ് സെക്രട്ടറി മുഖേനയാണു പരാതി നല്‍കിയത്. ഈ പരാതി വിവാദമായതിനെ തുടര്‍ന്നാണു ജേക്കബ് തോമസിനെതിരേ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടിക്കു െഹെക്കോടതി മുതിര്‍ന്നത്.