യൂണിവേഴ്സിറ്റി കോളേജിലെ അക്രമം കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ഥിയായ അഖിലിനെ കുത്തിയ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാമ്പസുകളിലെ എസ്.എഫ്.ഐ ഗുണ്ടായിസം അവസാനിപ്പിക്കുക, പി.എസ്.സിയുടെ വിശ്വാസ്യത വീണ്ടെടുക്കുക, വൈദ്യുതിചാര്‍ജ്ജ് വര്‍ദ്ധനയും നികുതി വര്‍ദ്ധനയും പിന്‍വലിക്കുക, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫ് എം.എല്‍.എമാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഖിലിന്റെ രഹസ്യ മൊഴി ഇതുവരെ രേഖപെടുത്താത്തത് കേസ് അട്ടിമറിക്കാനാണ്. പി.എസ്.സി പോലീസ് റാങ്ക് ലിസ്റ്റ് റദ്ദാക്കി വീണ്ടും പരീക്ഷ നടത്തണം. പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ക്കപ്പെട്ടു. പി.എസ്.സി പരീക്ഷ ക്രമക്കേട് സി.ബി.ഐ അന്വേഷിക്കണം. യൂണിവേഴ്സിറ്റി പരീക്ഷ ക്രമക്കേടില്‍ ജുഡീഷ്യല്‍ അന്വേഷണവും വേണം. പഠിച്ചു പരീക്ഷ എഴുതി ജോലി കിട്ടാന്‍ കാത്തിരിക്കുന്ന വിദ്യാര്‍ഥികളെ വിഡ്ഢികളാക്കുന്നുവെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ജലീല്‍ എന്ന നാണം കെട്ട മന്ത്രി എസ്.എഫ്.ഐയ്ക്ക് ഒത്താശ നല്‍കുന്നു. വിദ്യാര്‍ഥികളുടെ ശവദാഹം നടത്തണം എന്നാണോ ജലീല്‍ ഉദ്ദേശിക്കുന്നത്. എല്ലാം ഒറ്റപെട്ട സംഭവം ആക്കി മാറ്റുന്ന സര്‍ക്കാര്‍ കേരളത്തിന് ശാപമാണ്. പിണറായി വിജയന്‍ രാജി വയ്ക്കണം. ഗവര്‍ണ്ണര്‍ അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടണം. കേരള യൂണിവേഴ്സിറ്റിയില്‍ അഡ്മിഷന്‍ ക്രമക്കേട് നടക്കുന്നു. സ്പോട്ട് അഡ്മിഷനില്‍ കൃത്രിമം കാണിക്കുന്നു. യൂണിവേഴ്സിറ്റി കോളേജില്‍ അടക്കം ഇടിമുറികള്‍ ഉണ്ട്. അവിടെ എസ് എഫ് ഐ യോട് സഹകരിക്കാത്ത വിദ്യാര്‍ത്ഥികളെ കായികമായി നേരിടുന്നു. പ്രിന്‍സിപ്പള്‍മാരല്ല എസ്.എഫ്.ഐയുടെ ഗുണ്ടകളാണ് കോളേജുകള്‍ ഭരിക്കുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. പരാജയങ്ങളില്‍ നിന്നും പാഠം പഠിക്കാത്ത ജനവിരുദ്ധ സര്‍ക്കാരാണ് ഇടത് സര്‍ക്കാര്‍. ഈ സര്‍ക്കാരില്‍ കേരള ജനതയ്ക്കു പ്രതീക്ഷയില്ല. ഇടത് സര്‍ക്കാര്‍ വമ്പിച്ച നികുതി ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. കൃത്രിമമായി വൈദ്യുതി ക്ഷാമം ഉണ്ടാക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കാരുണ്യ പദ്ധതി അട്ടിമറിച്ച് അനില്‍ അംബാനിക്ക് വേണ്ടി വാതില്‍ തുറന്ന് കൊടുക്കുകയാണ് ഇടത് സര്‍ക്കാര്‍ എന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഗുരുതരമായ പ്രശ്നം കണ്ണില്‍പെട്ടിട്ടും മുഖ്യമന്ത്രി എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്ന് തുടര്‍ന്ന് സംസാരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. എസ്.എഫ്.ഐയുടെ പിന്തുണ ഉണ്ടെങ്കില്‍ മാത്രമേ യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കാന്‍ സാധിക്കുകയുള്ളു. എത്രമാര്‍ക്കുണ്ടെങ്കിലും എസ്.എഫ്.ഐയുടെ പിന്തുണയില്ലാതെ അഡ്മിഷന്‍ കിട്ടില്ല. നടക്കാന്‍ പാടില്ലാത്തതാണ് കേരളത്തില്‍ നടക്കുന്നത്. സര്‍ക്കാര്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്നില്ല. ജനങ്ങള്‍ക്ക്് ഗുണം കിട്ടുന്ന കാരുണ്യാ പദ്ധതി നിര്‍ത്തലാക്കി. മനുഷ്യത്വം അല്പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ തിരികെ കൊണ്ടുവരണം. കാരുണ്യം എന്ന വാക്കിന് എന്തെങ്കിലും വില കല്പിച്ചിരിന്നെങ്കില്‍ പദ്ധതി അട്ടിമറിക്കില്ലായിരുന്നു. ജനവിരുദ്ധ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ലോകസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയവരെ പാഠം പഠിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ ഉണ്ടായ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്നാണ് നിസഹായനായ മുഖ്യമന്ത്രി പറയുന്നതെന്നും തന്റെ കീഴിലെ പൊലീസിനെ മെരുക്കാന്‍ കഴിയാത്ത മുഖ്യമന്ത്രി ഇനി ആ കസേരയില്‍ ഇരിക്കാനന്‍ യോഗ്യനല്ലെന്നും പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ പറഞ്ഞു. ഓരോ വിഷയത്തിലും കുറ്റസമ്മതം നടത്താന്‍ വേണ്ടിമാത്രമുള്ള ഒരു മുഖ്യമന്ത്രി നാടിനു വേണോ എന്നും മുനീര്‍ ചോദിച്ചു. സര്‍വ്വമേഖലയിലും പരാജയപ്പെട്ട സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ പി.ജെ ജോസഫ് ചൂണ്ടിക്കാട്ടി. സര്‍ക്കാരിനെതിരെയുള്ള ശക്തമായ താക്കീതാണ് യു.ഡി.എഫ് എം.എല്‍.എമാരുടെ ധര്‍ണ്ണയിലൂടെ നല്‍കുന്നതെന്ന് കേരള കോണ്‍ഗ്രസ്(ജേക്കബ്) ചെയര്‍മാന്‍ അനൂപ് ജേക്കബ് പറഞ്ഞു. താന്‍ കൈകാര്യം ചെയ്യുന്ന വകുപ്പ് പൂര്‍ണ്ണ പരാജയമെന്ന് മുഖ്യമന്ത്രിതന്നെ പറഞ്ഞിരിക്കുന്നു. അതിനാല്‍ സര്‍ക്കാരിന് മുന്നോട്ട് പോകാനുള്ള ധാര്‍മ്മീകമായ അവകാശം ഇല്ലാതായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണസ്വാധീനം ഉപയോഗിച്ച് ഭരണഘടനാ സംവിധാനങ്ങളെ തകര്‍ക്കുകയാണ് ഏതാനും ചിലര്‍ നടത്തുന്നതെന്ന് ആര്‍.എസ്.പി നേതാവ് ഷിബു ബേബിജോണ്‍ പറഞ്ഞു. ഇത്തരം നടപടികള്‍ ഫാസിസമാണ്. കേരളത്തില്‍ തട്ടിപ്പും വെട്ടിപ്പും കൊലപാതകങ്ങളും ലോക്കപ്പ് മരണങ്ങളുമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനദ്രോഹ സര്‍ക്കാര്‍ എത്രയുംവേഗം രാജിവയ്ച്ച് പുറത്തുപോകണമെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി റാം മോഹന്‍ പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന എല്ലാ പ്രശ്നങ്ങള്‍ക്കും ഉത്തരവാദി മുഖ്യമന്ത്രിയും സര്‍ക്കാരും സി.പി.എമ്മും ആണെന്ന് സി.എം.പി സംസ്ഥാനന സെക്രട്ടറി സി.പി ജോണ്‍ ആരേപിച്ചു. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ അധ്യക്ഷനായിരുന്നു. യു.ഡി.എഫ് എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനന്‍, കെ.സി ജോസഫ്, പി.ടി തോമസ്, വി.എസ് ശിവകുമാര്‍, എം വിന്‍സെന്റ്, ഷാഫി പറമ്പില്‍, വി.ടി ബല്‍റാം, വി.പി സജീന്ദ്രന്‍, എ.പി അനില്‍കുമാര്‍, എല്‍ദോസ് കുന്നപ്പള്ളി, അനില്‍ അക്കരെ, സി.എഫ് തോമസ്, മോന്‍സ് ജോസഫ്, സണ്ണി ജോസഫ്, റോഷി അഗസ്റ്റിന്‍, അബ്ദദുറബ്ബ്, ടി.വി എബ്രാഹിം, കെ.എന്‍.എ ഖാദര്‍, ഹമീദ്, അഹമദ് കബീര്‍, സി മമ്മൂട്ടി, എന്‍.എ നെല്ലിക്കുന്ന്, അബീദ് ഹുസൈന്‍ തങ്ങള്‍, പി.കെ ബഷീര്‍, പ്രമുഖ യു.ഡി.എഫ്, കെ.പി.സി.സി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു