സര്‍ക്കാരിന് തിരിച്ചടി; ഖാദര്‍കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനു സ്റ്റേ

0
30

കൊച്ചി: ഒന്നു മുതല്‍ 12 -ാം ക്ലാസ് വരെ ഒരു കുടക്കീഴില്‍ ആക്കണമെന്ന നിര്‍ദേശത്തോടെ വന്ന ഖാദര്‍കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേലുള്ള തുടര്‍ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. അധ്യാപകരും ഹെഡ്മാസറ്റര്‍മാരും നല്കിയ ഹര്‍ജി പരിഗിച്ചാണ് കോടതി സറ്റേ നടപടി സ്വീകരിച്ചത്. വേണ്ട്ര മുന്നൊരുക്കമില്ലാതെയും ചര്‍ച്ച ചെയ്യാതെയുമാണ് ഖാദര്‍കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതെന്നു പ്രതിപക്ഷ അധ്യാപക സംഘടനകള്‍ നേരത്തേ ആക്ഷേപം ഉന്നയിച്ചിരുന്നു. കൂടാതെ രണ്ടു വാല്യമുള്ള ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ആദ്യഭാഗം മാത്രം പുറത്തിറക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതും നിയമപരമായി നിലനില്ക്കില്ലെന്നു പ്രതിപക്ഷ അധ്യാപക സംഘടനകള്‍ തുടക്കം മുതലേ ആക്ഷേപം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇവയൊന്നും മുഖവിലയ്‌ക്കെടുക്കാതെ സര്‍ക്കാര്‍ വേഗത്തില്‍ ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഒന്നാം ഭാഗം നടപ്പാക്കുകയായിരുന്നു.ഇതാണ് കോടതി സ്‌റ്റേ ചെയ്തത്. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറികളെ ഏകീകരിച്ച് ഒരു കുടക്കീഴില്‍ ആക്കുകയായിരുന്നു കമ്മിറ്റിയുടെ ശുപാര്‍ശ. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിഇ എന്ന പദവിയും ഉണ്ടാക്കിയിരുന്നു. എന്നാല്‍ കോടതി സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്തതോടെ ഈ മേഖലയിലെ തുടര്‍ നടപടികള്‍ കാത്തിരുന്നു കാണാം. സര്‍ക്കാരിന്റെ അനാവശ്യ തിടുക്കമാണ് പ്രതിസന്ധി ഉണ്ടാകാന്‍ കാരണമെന്നു പ്രതിപക്ഷഅധ്യാപക സംഘടനകള്‍ ആരോപിച്ചു .

Leave a Reply