Pravasimalayaly

സഹൽ ബ്ലാസ്റ്റേഴ്സുമായി കരാർ പുതുക്കി

ബ്ലാസ്റ്റേഴ്സിൻ്റെ മധ്യനിര താരം സഹൽ അബ്ദുൽ സമദ് ക്ലബുമായി കരാർ പുതുക്കി. 2022 വരെയാണ് യുവതാരം കരാർ പുതുക്കിയിരിക്കുന്നത്. ക്ലബിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഇക്കാര്യം പുറത്തു വിട്ടത്.

കഴിഞ്ഞ സീസണിലാണ് സഹൽ ബ്ലാസ്റ്റേഴ്സിൻ്റെ സീനിയർ ടീമിൽ അരങ്ങേറുന്നത്. യൂത്ത് ടീമിനായി പത്ത് മത്സരങ്ങളിൽ നിന്നും 9 ഗോളുകൾ സ്കോർ ചെയ്ത സഹൽ പിന്നീട് സീനിയർ ടീമിൽ ബൂട്ട് കെട്ടുകയായിരുന്നു. സീനിയർ ടീമിനു വേണ്ടി 16 മത്സരങ്ങൾ കളിച്ച സഹൽ ഒരു ഗോളടിച്ചിരുന്നു.

ബ്ലാസ്റ്റേഴ്സിലെ ഏറ്റവും പ്രതിഭാധനനായ കളിക്കാരനാണ് സഹൽ. ബ്ലാസ്റ്റേഴ്സിൻ്റെ മുന്നേറ്റങ്ങളെല്ലാം സഹലിനെ ചുറ്റിപ്പറ്റിയായിരുന്നു.

Exit mobile version