Pravasimalayaly

സായാഹ്‌ന വാർത്തകൾ*2021 ഒക്ടോബർ 01 | 1197 കന്നി 15 | വെള്ളി – പൂയം

*

|ℹ️📰📰📰📰📰📰📰📰📰ℹ️🔳ദില്ലി അതിര്‍ത്തികളില്‍ റോഡ് ഉപരോധിച്ച് സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. ജന്തര്‍മന്തറില്‍ പ്രതിഷേധിക്കാന്‍ അനുമതി തേടി കര്‍ഷകര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. റോഡുകള്‍ ഉപരോധിച്ച് സമരം ചെയ്യുന്ന കര്‍ഷകര്‍ ഡല്‍ഹിയെ ശ്വാസം മുട്ടിക്കുകയാണെന്ന് സുപ്രീം കോടതി പറഞ്ഞു. ഈ രീതിയില്‍ അനിശ്ചിതക്കാലം സമരം ചെയ്യാനാകില്ലെന്നും കോടതി പറഞ്ഞു. കേസില്‍ കോടതി തിങ്കളാഴ്ച്ച വീണ്ടും വാദം കേള്‍ക്കും.

🔳പാലാ സെന്റ് തോമസ് കോളേജില്‍ പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിനിയെ സഹപാഠി കഴുത്തറത്ത് കൊലപ്പെടുത്തി. വൈക്കം, തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കല്‍ വീട്ടില്‍ നിതിനാ മോളാണ് കൊല്ലപ്പെട്ടത്. ഇന്ന് കാലത്ത് 11.30 ഓടെയാണ് സംഭവം. കൂത്താട്ടുകുളം ഉപ്പാനിയില്‍ പുത്തന്‍പുരയില്‍ അഭിഷേക് ബൈജു ആണ് കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.പെണ്‍കുട്ടിയെ സഹപാഠിയായ യുവാവ് ആക്സോ ബ്ലേഡ് പോലുള്ള ആയുധം ഉപയോഗിച്ച് കഴുത്തിലെ ഞരമ്പറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മറ്റ് വിദ്യാര്‍ഥികള്‍ നോക്കിനില്‍ക്കെയായിരുന്നു സംഭവം

.🔳ബന്ധുനിയമന വിവാദത്തില്‍ മുന്‍ മന്ത്രി കെ.ടി ജലീലിനെതിരായ ലോകായുക്ത റിപ്പോര്‍ട്ടില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസ്സമ്മതിച്ചു. ജലീല്‍ അപേക്ഷ ക്ഷണിക്കാതെ ബന്ധുവിനെ നിയമിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപീം കോടതി വ്യക്തമാക്കി. മുന്‍പും ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ അപേക്ഷ ക്ഷണിക്കാതെ ജനറല്‍ മാനേജര്‍മാരെ നിയമിച്ചിട്ടുള്ളതിനാല്‍ അദീബിന്റെ നിയമനത്തില്‍ ചട്ടലംഘനമില്ല എന്ന ജലീലിന്റെ വാദം കോടതി തള്ളി.

🔳ഡിസംബറിനകം സംസ്ഥാനത്തെ ഭൂപ്രശ്നങ്ങള്‍ കണ്ടെത്തി പട്ടിക തയ്യാറാക്കുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കുമെന്നും മന്ത്രി ഉറപ്പ് പറയുന്നു. നൂറ് ദിന കര്‍മ്മ പദ്ധതിയില്‍ പറഞ്ഞിരുന്ന കാര്യങ്ങളെല്ലാം ലക്ഷ്യത്തിലേക്ക് എത്തിക്കാനായെന്നും മന്ത്രി അവകാശപ്പെട്ടു.

🔳മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സി.പി നായര്‍ (81) അന്തരിച്ചു. സംസ്ഥാന സര്‍ക്കാരിലെ നിരവധി സുപ്രധാന പദവികള്‍ വഹിച്ച ഉദ്യോഗസ്ഥനായിരുന്നു. ഏറെക്കാലമായി തിരുവനന്തപുരത്ത് വിശ്രമ ജീവിതത്തിലായിരുന്നു. 1962 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്.

🔳മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പ് കേസില്‍ കെ സുധാകരനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേസ് സിബിഐ അന്വേഷിച്ചാലേ സത്യം പുറത്തുവരൂവെന്ന് മറ്റൊരു നേതാവായ ബെന്നി ബഹന്നാന്‍ പറഞ്ഞു. അതേസമയം തട്ടിപ്പുകാരനായ മോന്‍സന്‍ മാവുങ്കലിനും പരാതിക്കാരനായ അനൂപിനെതിരെയും പരാതി നല്‍കാനുള്ള നീക്കത്തിലാണ് കെ സുധാകരന്‍. ഒരു ഫോട്ടോയുടെ പേരില്‍ കെ സുധാകരനെ അനാവശ്യമായി വേട്ടയാടുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു.

🔳കോണ്‍ഗസ് സംസ്ഥാന നേതൃത്വത്തിലെ പ്രതിഷേധ രാജി തുടരുന്നു. ജയ്ഹിന്ദ് പ്രസിഡന്റ് സ്ഥാനമടക്കം വിവിധ പദവികള്‍ രാജിവെച്ച് രമേശ് ചെന്നിത്തല. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനവും കെ കരുണാകരന്‍ ഫൗണ്ടേഷന്‍ സ്ഥാനവും ചെന്നിത്തല രാജിവച്ചു. കഴിഞ്ഞ മെയ് 24 നാണ് ചെന്നിത്തല രാജി നല്‍കിയത്. കെപിസിസി അധ്യക്ഷനാണ് ഈ സ്ഥാനങ്ങള്‍ വഹിക്കേണ്ടതെന്ന് ചെന്നിത്തല പ്രതികരിച്ചു.

🔳കഴക്കൂട്ടം കാരോട് ടോളിലെ സമരം പിന്‍വലിച്ചു. നാളെ മുതല്‍ വീണ്ടും ടോള്‍ പിരിക്കും. 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ളവര്‍ക്ക് സൗജന്യ യാത്രയെന്ന നിബന്ധന ടോള്‍ കമ്പനി അംഗീകരിച്ചതോടെയാണിത്. ഈ ഭാഗത്തുള്ളവര്‍ക്ക് പ്രത്യേക പാസ് അനുവദിക്കും. മന്ത്രി വി ശിവന്‍കുട്ടി വിളിച്ച ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്. നാളെ മുതല്‍ ടോള്‍ പിരിവ് തുടങ്ങാനും ധാരണയായി.

🔳കൊച്ചി മെട്രോയെ കൂടുതല്‍ ജനകീയമാക്കാനുള്ള ശ്രമങ്ങളുമായി മാനേജ്മെന്റ് മുന്നോട്ട്. ഇതിന്റെ ഭാഗമായി ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവടക്കം വാഗ്ദാനം ചെയ്യുന്നുണ്ട്. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാര്‍ക്കും ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് ലഭിക്കും. പുതിയ മാറ്റത്തിന്റെ ഭാഗമായി ഓരോ മെട്രോ ട്രെയിനിനും ഓരോ പുതിയ പേരും കൊച്ചി മെട്രോ അധികൃതര്‍ നല്‍കിയിട്ടുണ്ട്.

🔳കറുത്ത തൊപ്പി, പാദംവരെ എത്തുന്ന ഗൗണ്‍- ഈ വേഷം ഇട്ടുവന്നാലേ മെഡിസിന്‍ ബിരുദം സ്വീകരിക്കാനാവൂയെന്ന കാഴ്ചപ്പാടിന് ഭേദഗതി. കേരള ആരോഗ്യ സര്‍വകലാശാലയാണ് ബിരുദദാനച്ചടങ്ങിന് വേഷം മാറ്റിനിശ്ചയിച്ചത്. ആണ്‍കുട്ടികള്‍ക്ക് മുണ്ടും ജുബ്ബയും. പെണ്‍കുട്ടികള്‍ക്ക് കേരളസാരിയും ബ്ലൗസും. ഒക്ടോബര്‍ അഞ്ചിന് സെനറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍, പുതിയ ഡോക്ടര്‍മാരെ പ്രഖ്യാപിക്കുന്ന ചാന്‍സലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനും മുണ്ടും ജുബ്ബയുമായിരിക്കും വേഷം. കേരളസാരിയില്‍ പ്രൊ-ചാന്‍സലറായ ആരോഗ്യമന്ത്രി വീണാ ജോര്‍ജും ഉണ്ടാവും.

🔳സിദ്ദീഖ് കാപ്പന്റെ ലേഖനങ്ങള്‍ മുസ്ലീങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ളവ ആയിരുന്നുവെന്ന് യു.പി പോലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ്. കാപ്പനെതിരേ സമര്‍പ്പിച്ച അയ്യായിരം പേജ് വരുന്ന കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു. ഉത്തരവാദിത്വമുള്ള മാധ്യമ പ്രവര്‍ത്തകനെ പോലെയല്ല കാപ്പന്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും മാവോവാദികളെയും കമ്യൂണിസ്റ്റുകാരെയും അനുകൂലിക്കുന്ന തരത്തിലുള്ള ലേഖനങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.

🔳എയര്‍ ഇന്ത്യയെ ടാറ്റ സണ്‍സ് ഏറ്റെടുക്കും. എയര്‍ ഇന്ത്യക്കായുള്ള ലേലത്തില്‍ ടാറ്റ സണ്‍സ് മുന്നിലെത്തിയതായി വ്യോമയാന മന്ത്രാലയ വൃത്തങ്ങള്‍ സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച തീരുമാനത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ മന്ത്രിതല സമിതി അംഗീകാരം നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.

🔳പഞ്ചാബിലെ അസ്ഥിരതയ്ക്ക് ഉത്തരവാദിത്തം എഐസിസിക്കെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി . ചില നിക്ഷിപ്ത താല്പര്യക്കാര്‍ നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നവരെ ഇവര്‍ വിമതരാക്കുന്നുവെന്നും തിവാരി അഭിപ്രായപ്പെട്ടു

.🔳ഷിംലയിലുണ്ടായ ശക്തമായ മഴയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു. ആളുകള്‍ താമസമുണ്ടായിരുന്ന എട്ട് നില കെട്ടിടമാണ് ശക്തമായ മഴയില്‍ നിലംപതിച്ചതെന്ന് ഉന്നത ദുരന്തനിവാരണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. താമസക്കാരെ മുഴുവന്‍ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചിരുന്നു. താമസക്കാര്‍ നോക്കി നില്‍ക്കെയാണ് കെട്ടിടം തകര്‍ന്നുവീണത്.

🔳ശ്രീനഗറിനെ ലഡാക്കുമായി ബന്ധിപ്പിക്കാന്‍ സമുദ്ര നിരപ്പില്‍ നിന്ന് പതിനൊന്നായിരം അടി മുകളില്‍ തുരങ്കമൊരുങ്ങുന്നു. സോജില്ല പാസില്‍ നിര്‍മ്മാണം തുടങ്ങിയ തുരങ്കം അതിര്‍ത്തി പ്രദേശങ്ങളിലേക്കുള്ള സൈനിക നീക്കങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ശ്രീനഗറിന്റെ ആകെ വികസനത്തിന് കാരണമാകുമെന്ന് കേന്ദ്രം അവകാശപ്പെട്ടു.

🔳ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഭീകരരും സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. റക്കാമാ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.🔳ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ ചരിത്ര സെഞ്ചുറിയുമായി ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാന. നിരവധി റെക്കോര്‍ഡുകളാണ് തകര്‍പ്പന്‍ ശതകത്തിലൂടെ മന്ദാന സ്വന്തമാക്കിയത്. ഓസ്‌ട്രേലിയയില്‍ ചരിത്ര സെഞ്ചുറി നേടിയ മന്ദാനയ്ക്ക് വലിയ അഭിനന്ദന പ്രവാഹമാണ് ക്രിക്കറ്റ് ലോകത്തുനിന്ന് ലഭിക്കുന്നത്.🔳ഐപിഎല്‍ പതിനാലാം സീസണിലെ ശേഷിച്ച മത്സരങ്ങളില്‍ പഞ്ചാബ് കിംഗ്സ് സൂപ്പര്‍താരം ക്രിസ് ഗെയ്ല്‍ കളിക്കില്ല. ഗെയ്ല്‍ ഐപിഎല്ലിലെ ബയോ-ബബിളില്‍ നിന്ന് പുറത്തുകടന്നു. ബയോ-ബബിളിലെ മാനസിക സമ്മര്‍ദത്തെ തുടര്‍ന്നാണ് താരത്തിന്റെ പിന്‍മാറ്റം. എന്നാല്‍ വരുന്ന ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് കുപ്പായത്തില്‍ കളിക്കും എന്ന് ഗെയ്ല്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

🔳ഇന്നലെ ഒരു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. 280 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 34,720 രൂപയായി. ഗ്രാമിന് 35 രൂപയാണ് വര്‍ധിച്ചത്. 4340 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 120 രൂപയുടെ കുറവ് രേഖപ്പെടുത്തിയതോടെയാണ് ഇന്നലെ സംസ്ഥാനത്ത് ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്ക് സ്വര്‍ണവില എത്തിയത്. 34,440 രൂപയായിരുന്നു ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

🔳ഇന്ത്യയുടെ ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യ ടാറ്റ സണ്‍സിന്റെ കൈകളിലേക്ക്. എയര്‍ ഇന്ത്യ ഏറ്റെടുക്കാനുള്ള ലേലത്തില്‍ ടാറ്റ സണ്‍സിന്റെ ടെന്‍ഡറിന് അംഗീകാരമായതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാവും. ടെന്‍ഡര്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അറുപത്തിയേഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിലേക്കു തിരിച്ചെത്തുന്നത്. എയര്‍ ഇന്ത്യയുടെ നൂറു ശതമാനം ഓഹരിയും കൈമാറാനാണ് സര്‍ക്കാര്‍ തീരുമാനം.

🔳അമിതാഭ് ബച്ചനെയും ഇമ്രാന്‍ ഹാഷ്മിയെയും പ്രധാന കഥാപാത്രങ്ങളാക്കി റൂമി ജാഫ്രി സംവിധാനം ചെയ്ത ‘ചെഹ്രെ’ ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശനമാരംഭിച്ചു. മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആനന്ദ് പണ്ഡിറ്റ് ആണ്. ഫ്രെഡറിക് ഡ്യുറന്‍മാറ്റിന്റെ ‘എ ഡെയ്ഞ്ചറസ് ഗെയിം’ എന്ന നോവലിനെ ആസ്പദമാക്കി സിനിമയുടെ കഥ തയ്യാറാക്കിയിരിക്കുന്നത് രഞ്ജിത്ത് കപൂര്‍ ആണ്. ക്രിമിനല്‍ അഭിഭാഷകനായി അമിതാഭ് ബച്ചന്‍ എത്തുന്ന ചിത്രത്തില്‍ ഒരു പരസ്യ കമ്പനി ഉദ്യോഗസ്ഥനെയാണ് ഇമ്രാന്‍ ഹാഷ്മി അവതരിപ്പിക്കുന്നത്.

🔳മലയാള സിനിമയെ സ്റ്റുഡിയോ ഫ്ളോറുകളില്‍ നിന്ന് ഔട്ട്ഡോറിലേക്ക് നയിച്ച ചിത്രമെന്ന് പേരുകേട്ട സിനിമയാണ് പി എന്‍ മേനോന്റെ സംവിധാനത്തില്‍ 1970ല്‍ പുറത്തിറങ്ങിയ ‘ഓളവും തീരവും’. ചിത്രത്തിന്റെ രചന എം ടി വാസുദേവന്‍ നായരുടേതായിരുന്നു. അഞ്ച് പതിറ്റാണ്ടിനിപ്പുറം ചിത്രത്തിന് ഒരു പുനരാഖ്യാനം ഉണ്ടാവാന്‍ പോകുന്നു. എംടിയുടെ കഥകളെ ആസ്പദമാക്കിയുള്ള നെറ്റ്ഫ്ളിക്സ് ആന്തോളജിയില്‍ ഒന്ന് ഈ ചിത്രമായിരിക്കും. ഓളവും തീരവും ഒറിജിനലില്‍ ‘ബാപ്പുട്ടി’ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത് മധുവാണെങ്കില്‍ പുരനാഖ്യാനത്തില്‍ ഇത് മോഹന്‍ലാല്‍ ആയിരിക്കും.

🔳പുതിയ ഫ്ലാഗ്ഷിപ്പ് എസ്യുവി മോഡലായ എക്സ്യുവി 700ന്റെ എല്ലാ വേരിയന്റുകളും വിപണിയില്‍ അവതരിപ്പിച്ച് മഹീന്ദ്ര.

സായാഹ്‌ന വാർത്തകൾ
2021 ഒക്ടോബർ 01 | 1197 കന്നി 15 | വെള്ളി – പൂയം |
ℹ️📰📰📰📰📰📰📰📰📰ℹ️

🔳ദില്ലി അതിര്‍ത്തികളില്‍ റോഡ് ഉപരോധിച്ച് സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. ജന്തര്‍മന്തറില്‍ പ്രതിഷേധിക്കാന്‍ അനുമതി തേടി കര്‍ഷകര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. റോഡുകള്‍ ഉപരോധിച്ച് സമരം ചെയ്യുന്ന കര്‍ഷകര്‍ ഡല്‍ഹിയെ ശ്വാസം മുട്ടിക്കുകയാണെന്ന് സുപ്രീം കോടതി പറഞ്ഞു. ഈ രീതിയില്‍ അനിശ്ചിതക്കാലം സമരം ചെയ്യാനാകില്ലെന്നും കോടതി പറഞ്ഞു. കേസില്‍ കോടതി തിങ്കളാഴ്ച്ച വീണ്ടും വാദം കേള്‍ക്കും.

🔳പാലാ സെന്റ് തോമസ് കോളേജില്‍ പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിനിയെ സഹപാഠി കഴുത്തറത്ത് കൊലപ്പെടുത്തി. വൈക്കം, തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കല്‍ വീട്ടില്‍ നിതിനാ മോളാണ് കൊല്ലപ്പെട്ടത്. ഇന്ന് കാലത്ത് 11.30 ഓടെയാണ് സംഭവം. കൂത്താട്ടുകുളം ഉപ്പാനിയില്‍ പുത്തന്‍പുരയില്‍ അഭിഷേക് ബൈജു ആണ് കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.പെണ്‍കുട്ടിയെ സഹപാഠിയായ യുവാവ് ആക്സോ ബ്ലേഡ് പോലുള്ള ആയുധം ഉപയോഗിച്ച് കഴുത്തിലെ ഞരമ്പറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മറ്റ് വിദ്യാര്‍ഥികള്‍ നോക്കിനില്‍ക്കെയായിരുന്നു സംഭവം.

🔳ബന്ധുനിയമന വിവാദത്തില്‍ മുന്‍ മന്ത്രി കെ.ടി ജലീലിനെതിരായ ലോകായുക്ത റിപ്പോര്‍ട്ടില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസ്സമ്മതിച്ചു. ജലീല്‍ അപേക്ഷ ക്ഷണിക്കാതെ ബന്ധുവിനെ നിയമിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപീം കോടതി വ്യക്തമാക്കി. മുന്‍പും ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ അപേക്ഷ ക്ഷണിക്കാതെ ജനറല്‍ മാനേജര്‍മാരെ നിയമിച്ചിട്ടുള്ളതിനാല്‍ അദീബിന്റെ നിയമനത്തില്‍ ചട്ടലംഘനമില്ല എന്ന ജലീലിന്റെ വാദം കോടതി തള്ളി.

🔳ഡിസംബറിനകം സംസ്ഥാനത്തെ ഭൂപ്രശ്നങ്ങള്‍ കണ്ടെത്തി പട്ടിക തയ്യാറാക്കുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കുമെന്നും മന്ത്രി ഉറപ്പ് പറയുന്നു. നൂറ് ദിന കര്‍മ്മ പദ്ധതിയില്‍ പറഞ്ഞിരുന്ന കാര്യങ്ങളെല്ലാം ലക്ഷ്യത്തിലേക്ക് എത്തിക്കാനായെന്നും മന്ത്രി അവകാശപ്പെട്ടു.

🔳മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സി.പി നായര്‍ (81) അന്തരിച്ചു. സംസ്ഥാന സര്‍ക്കാരിലെ നിരവധി സുപ്രധാന പദവികള്‍ വഹിച്ച ഉദ്യോഗസ്ഥനായിരുന്നു. ഏറെക്കാലമായി തിരുവനന്തപുരത്ത് വിശ്രമ ജീവിതത്തിലായിരുന്നു. 1962 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്.

🔳മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പ് കേസില്‍ കെ സുധാകരനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേസ് സിബിഐ അന്വേഷിച്ചാലേ സത്യം പുറത്തുവരൂവെന്ന് മറ്റൊരു നേതാവായ ബെന്നി ബഹന്നാന്‍ പറഞ്ഞു. അതേസമയം തട്ടിപ്പുകാരനായ മോന്‍സന്‍ മാവുങ്കലിനും പരാതിക്കാരനായ അനൂപിനെതിരെയും പരാതി നല്‍കാനുള്ള നീക്കത്തിലാണ് കെ സുധാകരന്‍. ഒരു ഫോട്ടോയുടെ പേരില്‍ കെ സുധാകരനെ അനാവശ്യമായി വേട്ടയാടുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു.

🔳കോണ്‍ഗസ് സംസ്ഥാന നേതൃത്വത്തിലെ പ്രതിഷേധ രാജി തുടരുന്നു. ജയ്ഹിന്ദ് പ്രസിഡന്റ് സ്ഥാനമടക്കം വിവിധ പദവികള്‍ രാജിവെച്ച് രമേശ് ചെന്നിത്തല. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനവും കെ കരുണാകരന്‍ ഫൗണ്ടേഷന്‍ സ്ഥാനവും ചെന്നിത്തല രാജിവച്ചു. കഴിഞ്ഞ മെയ് 24 നാണ് ചെന്നിത്തല രാജി നല്‍കിയത്. കെപിസിസി അധ്യക്ഷനാണ് ഈ സ്ഥാനങ്ങള്‍ വഹിക്കേണ്ടതെന്ന് ചെന്നിത്തല പ്രതികരിച്ചു.

🔳കഴക്കൂട്ടം കാരോട് ടോളിലെ സമരം പിന്‍വലിച്ചു. നാളെ മുതല്‍ വീണ്ടും ടോള്‍ പിരിക്കും. 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ളവര്‍ക്ക് സൗജന്യ യാത്രയെന്ന നിബന്ധന ടോള്‍ കമ്പനി അംഗീകരിച്ചതോടെയാണിത്. ഈ ഭാഗത്തുള്ളവര്‍ക്ക് പ്രത്യേക പാസ് അനുവദിക്കും. മന്ത്രി വി ശിവന്‍കുട്ടി വിളിച്ച ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്. നാളെ മുതല്‍ ടോള്‍ പിരിവ് തുടങ്ങാനും ധാരണയായി.

🔳കൊച്ചി മെട്രോയെ കൂടുതല്‍ ജനകീയമാക്കാനുള്ള ശ്രമങ്ങളുമായി മാനേജ്മെന്റ് മുന്നോട്ട്. ഇതിന്റെ ഭാഗമായി ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവടക്കം വാഗ്ദാനം ചെയ്യുന്നുണ്ട്. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാര്‍ക്കും ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് ലഭിക്കും. പുതിയ മാറ്റത്തിന്റെ ഭാഗമായി ഓരോ മെട്രോ ട്രെയിനിനും ഓരോ പുതിയ പേരും കൊച്ചി മെട്രോ അധികൃതര്‍ നല്‍കിയിട്ടുണ്ട്.

🔳കറുത്ത തൊപ്പി, പാദംവരെ എത്തുന്ന ഗൗണ്‍- ഈ വേഷം ഇട്ടുവന്നാലേ മെഡിസിന്‍ ബിരുദം സ്വീകരിക്കാനാവൂയെന്ന കാഴ്ചപ്പാടിന് ഭേദഗതി. കേരള ആരോഗ്യ സര്‍വകലാശാലയാണ് ബിരുദദാനച്ചടങ്ങിന് വേഷം മാറ്റിനിശ്ചയിച്ചത്. ആണ്‍കുട്ടികള്‍ക്ക് മുണ്ടും ജുബ്ബയും. പെണ്‍കുട്ടികള്‍ക്ക് കേരളസാരിയും ബ്ലൗസും. ഒക്ടോബര്‍ അഞ്ചിന് സെനറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍, പുതിയ ഡോക്ടര്‍മാരെ പ്രഖ്യാപിക്കുന്ന ചാന്‍സലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനും മുണ്ടും ജുബ്ബയുമായിരിക്കും വേഷം. കേരളസാരിയില്‍ പ്രൊ-ചാന്‍സലറായ ആരോഗ്യമന്ത്രി വീണാ ജോര്‍ജും ഉണ്ടാവും.

🔳സിദ്ദീഖ് കാപ്പന്റെ ലേഖനങ്ങള്‍ മുസ്ലീങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ളവ ആയിരുന്നുവെന്ന് യു.പി പോലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ്. കാപ്പനെതിരേ സമര്‍പ്പിച്ച അയ്യായിരം പേജ് വരുന്ന കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു. ഉത്തരവാദിത്വമുള്ള മാധ്യമ പ്രവര്‍ത്തകനെ പോലെയല്ല കാപ്പന്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും മാവോവാദികളെയും കമ്യൂണിസ്റ്റുകാരെയും അനുകൂലിക്കുന്ന തരത്തിലുള്ള ലേഖനങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.

🔳എയര്‍ ഇന്ത്യയെ ടാറ്റ സണ്‍സ് ഏറ്റെടുക്കും. എയര്‍ ഇന്ത്യക്കായുള്ള ലേലത്തില്‍ ടാറ്റ സണ്‍സ് മുന്നിലെത്തിയതായി വ്യോമയാന മന്ത്രാലയ വൃത്തങ്ങള്‍ സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച തീരുമാനത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ മന്ത്രിതല സമിതി അംഗീകാരം നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.

🔳പഞ്ചാബിലെ അസ്ഥിരതയ്ക്ക് ഉത്തരവാദിത്തം എഐസിസിക്കെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി . ചില നിക്ഷിപ്ത താല്പര്യക്കാര്‍ നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നവരെ ഇവര്‍ വിമതരാക്കുന്നുവെന്നും തിവാരി അഭിപ്രായപ്പെട്ടു.

🔳ഷിംലയിലുണ്ടായ ശക്തമായ മഴയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു. ആളുകള്‍ താമസമുണ്ടായിരുന്ന എട്ട് നില കെട്ടിടമാണ് ശക്തമായ മഴയില്‍ നിലംപതിച്ചതെന്ന് ഉന്നത ദുരന്തനിവാരണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. താമസക്കാരെ മുഴുവന്‍ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചിരുന്നു. താമസക്കാര്‍ നോക്കി നില്‍ക്കെയാണ് കെട്ടിടം തകര്‍ന്നുവീണത്.

🔳ശ്രീനഗറിനെ ലഡാക്കുമായി ബന്ധിപ്പിക്കാന്‍ സമുദ്ര നിരപ്പില്‍ നിന്ന് പതിനൊന്നായിരം അടി മുകളില്‍ തുരങ്കമൊരുങ്ങുന്നു. സോജില്ല പാസില്‍ നിര്‍മ്മാണം തുടങ്ങിയ തുരങ്കം അതിര്‍ത്തി പ്രദേശങ്ങളിലേക്കുള്ള സൈനിക നീക്കങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ശ്രീനഗറിന്റെ ആകെ വികസനത്തിന് കാരണമാകുമെന്ന് കേന്ദ്രം അവകാശപ്പെട്ടു.

🔳ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഭീകരരും സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. റക്കാമാ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

🔳ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ ചരിത്ര സെഞ്ചുറിയുമായി ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാന. നിരവധി റെക്കോര്‍ഡുകളാണ് തകര്‍പ്പന്‍ ശതകത്തിലൂടെ മന്ദാന സ്വന്തമാക്കിയത്. ഓസ്‌ട്രേലിയയില്‍ ചരിത്ര സെഞ്ചുറി നേടിയ മന്ദാനയ്ക്ക് വലിയ അഭിനന്ദന പ്രവാഹമാണ് ക്രിക്കറ്റ് ലോകത്തുനിന്ന് ലഭിക്കുന്നത്.

🔳ഐപിഎല്‍ പതിനാലാം സീസണിലെ ശേഷിച്ച മത്സരങ്ങളില്‍ പഞ്ചാബ് കിംഗ്സ് സൂപ്പര്‍താരം ക്രിസ് ഗെയ്ല്‍ കളിക്കില്ല. ഗെയ്ല്‍ ഐപിഎല്ലിലെ ബയോ-ബബിളില്‍ നിന്ന് പുറത്തുകടന്നു. ബയോ-ബബിളിലെ മാനസിക സമ്മര്‍ദത്തെ തുടര്‍ന്നാണ് താരത്തിന്റെ പിന്‍മാറ്റം. എന്നാല്‍ വരുന്ന ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് കുപ്പായത്തില്‍ കളിക്കും എന്ന് ഗെയ്ല്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

🔳ഇന്നലെ ഒരു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. 280 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 34,720 രൂപയായി. ഗ്രാമിന് 35 രൂപയാണ് വര്‍ധിച്ചത്. 4340 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 120 രൂപയുടെ കുറവ് രേഖപ്പെടുത്തിയതോടെയാണ് ഇന്നലെ സംസ്ഥാനത്ത് ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്ക് സ്വര്‍ണവില എത്തിയത്. 34,440 രൂപയായിരുന്നു ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

🔳ഇന്ത്യയുടെ ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യ ടാറ്റ സണ്‍സിന്റെ കൈകളിലേക്ക്. എയര്‍ ഇന്ത്യ ഏറ്റെടുക്കാനുള്ള ലേലത്തില്‍ ടാറ്റ സണ്‍സിന്റെ ടെന്‍ഡറിന് അംഗീകാരമായതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാവും. ടെന്‍ഡര്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അറുപത്തിയേഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിലേക്കു തിരിച്ചെത്തുന്നത്. എയര്‍ ഇന്ത്യയുടെ നൂറു ശതമാനം ഓഹരിയും കൈമാറാനാണ് സര്‍ക്കാര്‍ തീരുമാനം.

🔳അമിതാഭ് ബച്ചനെയും ഇമ്രാന്‍ ഹാഷ്മിയെയും പ്രധാന കഥാപാത്രങ്ങളാക്കി റൂമി ജാഫ്രി സംവിധാനം ചെയ്ത ‘ചെഹ്രെ’ ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശനമാരംഭിച്ചു. മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആനന്ദ് പണ്ഡിറ്റ് ആണ്. ഫ്രെഡറിക് ഡ്യുറന്‍മാറ്റിന്റെ ‘എ ഡെയ്ഞ്ചറസ് ഗെയിം’ എന്ന നോവലിനെ ആസ്പദമാക്കി സിനിമയുടെ കഥ തയ്യാറാക്കിയിരിക്കുന്നത് രഞ്ജിത്ത് കപൂര്‍ ആണ്. ക്രിമിനല്‍ അഭിഭാഷകനായി അമിതാഭ് ബച്ചന്‍ എത്തുന്ന ചിത്രത്തില്‍ ഒരു പരസ്യ കമ്പനി ഉദ്യോഗസ്ഥനെയാണ് ഇമ്രാന്‍ ഹാഷ്മി അവതരിപ്പിക്കുന്നത്.

🔳മലയാള സിനിമയെ സ്റ്റുഡിയോ ഫ്ളോറുകളില്‍ നിന്ന് ഔട്ട്ഡോറിലേക്ക് നയിച്ച ചിത്രമെന്ന് പേരുകേട്ട സിനിമയാണ് പി എന്‍ മേനോന്റെ സംവിധാനത്തില്‍ 1970ല്‍ പുറത്തിറങ്ങിയ ‘ഓളവും തീരവും’. ചിത്രത്തിന്റെ രചന എം ടി വാസുദേവന്‍ നായരുടേതായിരുന്നു. അഞ്ച് പതിറ്റാണ്ടിനിപ്പുറം ചിത്രത്തിന് ഒരു പുനരാഖ്യാനം ഉണ്ടാവാന്‍ പോകുന്നു. എംടിയുടെ കഥകളെ ആസ്പദമാക്കിയുള്ള നെറ്റ്ഫ്ളിക്സ് ആന്തോളജിയില്‍ ഒന്ന് ഈ ചിത്രമായിരിക്കും. ഓളവും തീരവും ഒറിജിനലില്‍ ‘ബാപ്പുട്ടി’ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത് മധുവാണെങ്കില്‍ പുരനാഖ്യാനത്തില്‍ ഇത് മോഹന്‍ലാല്‍ ആയിരിക്കും.

🔳പുതിയ ഫ്ലാഗ്ഷിപ്പ് എസ്യുവി മോഡലായ എക്സ്യുവി 700ന്റെ എല്ലാ വേരിയന്റുകളും വിപണിയില്‍ അവതരിപ്പിച്ച് മഹീന്ദ്ര. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ എത്തുന്ന ഈ വാഹനത്തിന്റെ പെട്രോള്‍ പതിപ്പിന് 11.99 ലക്ഷം രൂപ മുതല്‍ 20.99 ലക്ഷം രൂപ വരെയും ഡീസല്‍ മോഡലിന് 14.59 ലക്ഷം രൂപ മുതല്‍ 21.09 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറും വില. ഇതിന്റെ ഉയര്‍ന്ന വകഭേദമായ എഎക്സ്7ല്‍ 1.8 ലക്ഷം രൂപയുടെ ലക്ഷ്വറി പാക്ക് ഓപ്ഷണലായും എത്തുന്നുണ്ട്.
ℹ️📰📰📰📰📰📰📰📰📰ℹ️

, ഡീസല്‍ എന്‍ജിനുകളില്‍ എത്തുന്ന ഈ വാഹനത്തിന്റെ പെട്രോള്‍ പതിപ്പിന് 11.99 ലക്ഷം രൂപ മുതല്‍ 20.99 ലക്ഷം രൂപ വരെയും ഡീസല്‍ മോഡലിന് 14.59 ലക്ഷം രൂപ മുതല്‍ 21.09 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറും വില. ഇതിന്റെ ഉയര്‍ന്ന വകഭേദമായ എഎക്സ്7ല്‍ 1.8 ലക്ഷം രൂപയുടെ ലക്ഷ്വറി പാക്ക് ഓപ്ഷണലായും എത്തുന്നുണ്ട്.ℹ️📰📰📰📰📰📰📰📰📰ℹ️

Exit mobile version