സാഹോയില്‍ സംഗീത ത്രയം ഇല്ല പകരം എം.ജിബ്രാന്‍

0
37

മുന്നൂറ് കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന പ്രഭാസിന്റെ ആക്ഷന്‍ ചിത്രം സാഹോയ്ക്ക് പശ്ചാത്തലസംഗീതം ഒരുക്കുന്നത് പ്രമുഖ തമിഴ് സംഗീത സംവിധായകന്‍ മുഹമ്മദ് ജിബ്രാന്‍. സംഗീത ത്രയം ശങ്കര്‍- എസ്ഹാന്‍- ലോയ് സാഹോയില്‍ നിന്ന് പിന്‍മാറിയതോടെയാണ് ജിബ്രാന്് നറുക്ക് വീണത്. സംവിധായകന്‍ സുജീത്തിന്റെ ആദ്യ ചിത്രമായ റണ്‍ രാജ റണ്ണിലും ജിബ്രാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ഈ പരിചയമാണ് ഇരുകൂട്ടരെയും വീണ്ടും ഒന്നിപ്പിച്ചത്. കൂടാതെ, സാഹോയുടെ മെയിക്കിംഗ് വീഡിയോ ഷെയ്ഡ്സ് ഓഫ് സാഹോയുടെ കംപോസറും മുഹമ്മദ് ജിബ്രാനായിരുന്നു.ഇത് രണ്ടാം തവണയാണ് സംഗീത ത്രയത്തിന് പകരം ജിബ്രാന്‍ വര്‍ക്ക് ഏറ്റെടുക്കുന്നത്. നേരത്തെ കമല്‍ ഹാസന്‍ നായകനായ വിശ്വരൂപത്തില്‍ നിന്നും ശങ്കര്‍– എസ്ഹാന്‍-ലോയ് കൂട്ടുകെട്ട് പിന്മാറിയപ്പോഴും ജിബ്രാനായിരുന്നു പകരക്കാന്‍. പതിനെട്ട് തമിഴ് ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച ജിബ്രാന്‍ എട്ടോളം തെലുങ്ക് ചിത്രത്തിനും സംഗീതം ഒരുക്കിയിട്ടുണ്ട്.

Leave a Reply