Wednesday, January 22, 2025
HomeAUTOസിങ്കിൾ ചാനൽ എബിഎസ് സുരക്ഷയിൽ ഇനി ബുള്ളറ്റുകൾ

സിങ്കിൾ ചാനൽ എബിഎസ് സുരക്ഷയിൽ ഇനി ബുള്ളറ്റുകൾ

സിങ്കിൾ ചാനൽ എബിഎസ് സുരക്ഷയിൽ ബുള്ളറ്റുകൾ വിപണിയിലെത്തുന്നു. ഏപ്രിൽ ഒന്നു മുതൽ 125 സിസി എൻജിൻ ശേഷിക്ക് മുകളിലുള്ള ഇരുചക്രവാഹനങ്ങൾക്ക് എബിഎസ് നിർബന്ധമാക്കിയതിന്‍റെ പശ്ചാത്തലത്തിലാണ് റോയൽ എൻഫീൽഡിന്‍റെ ഈ നീക്കം. എബിഎസോട് കൂടി ആദ്യമായി വിപണി പിടിക്കുക റോയൽ എൻഫീൽഡ് ബുള്ളറ്റുകളായിരിക്കും.

ഇനി മുതൽ സിങ്കിൾ ചാനൽ എബിഎസ് ബുള്ളറ്റുകളിൽ സ്റ്റാൻഡേർഡ് ഫീച്ചർ ആയിരിക്കും. ഡിസ്ക് ബ്രേക്കുള്ള മുൻചക്രങ്ങളിൽ മാത്രമായിരിക്കും എബിഎസ് ഘടിപ്പിക്കുക. ​ ആദ്യം ബുള്ളറ്റ് 350, ബുള്ളറ്റ് 500 മോഡലുകളിലായിരിക്കും എബിഎസ് ലഭ്യമാക്കുക. എബിഎസ് സുരക്ഷയുടെ സാന്നിധ്യം ബുള്ളറ്റ് മോഡലുകളുടെ ബ്രേക്കിംഗ് കൂടുതൽ മികവുറ്റതാക്കുകയും ചെയ്യും.

ഏപ്രില്‍ രണ്ടാം പകുതിയോടു കൂടി എബിഎസ് ബുള്ളറ്റുകൾ വിപണി പിടിക്കുമെന്നാണ് സൂചന. ബുള്ളറ്റിന് പിന്നാലെ ഹിമാലയനിലും എബിഎസ് ഉൾപ്പെടുത്തുന്നതായിരിക്കും.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments