സിപിഐ നേതാവിനെതിരായ ആസിഡ് ആക്രമണം: പ്രതി ലോഡ്ജിൽ മരിച്ചനിലയിൽ 

0
32

തിരുവനന്തപുരം: മാറനല്ലൂരിൽ സിപിഐ നേതാവ് സുധീർ ഖാൻ്റെ മുഖത്ത് ആസിഡ് ഒഴിച്ച കേസിലെ പ്രതി മരിച്ച നിലയിൽ. പ്രതി സജി കുമാറിനെ മധുരയിലെ ലോഡ്ജിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.സിപിഐ മണ്ഡലം കമ്മിറ്റി അംഗവും മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമാണ് മരിച്ച സജി കുമാർ.

ഞായറാഴ്ചയാണ് മാറന്നല്ലൂരിലെ വീട്ടിനുള്ളിൽ കയറി ഉറ‌ങ്ങി കിടക്കുകയായിരുന്ന സുധീർഖാൻറെ മുഖത്തേക്ക് സജികുമാർ ആസിഡൊഴിച്ചത്. മാറനല്ലൂരിലെ സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മാറനല്ലൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമാണ് എ ആർ സുധീർഖാൻ. സാരമായി പൊള്ളലേറ്റ സുധീർ ഖാൻ അപകടനില തരണം ചെയ്തുവെങ്കിലും തീവ്ര പരിചരണവിഭാഗത്തിലാണ്.

Leave a Reply