സില്‍വര്‍ ലൈന്‍ : തുടര്‍ചര്‍ച്ചകള്‍ക്ക് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി ദക്ഷിണ റെയില്‍വേ

0
22

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ തുടര്‍ചര്‍ച്ചകള്‍ക്ക് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി ദക്ഷിണ റെയില്‍വേ.  പാലക്കാട്, തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍മാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. കെ റെയില്‍ അധികൃതരുമായി ചര്‍ച്ച നടത്തി തീരുമാനം അറിയിക്കാനാണ് നിര്‍ദേശം. ചര്‍ച്ചയുടെ മിനിറ്റ്‌സ് സമര്‍പ്പിക്കാനും കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഭൂമിയുടെ വിനിയോഗം അടക്കം എല്ലാകാര്യങ്ങളും കെ റെയിലുമായി ആശയവിനിമയം നടത്താൻ ആവശ്യപ്പെട്ട് കഴിഞ്ഞദിവസം റെയില്‍വേ ബോര്‍ഡ് ദക്ഷിണ റെയില്‍വേക്ക് കത്ത് നൽകിയിരുന്നു. അടിയന്തര പ്രധാന്യമുള്ള വിഷയമാണെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

വിഷയം അടിയന്തര പ്രധാന്യത്തോടെ പരിഗണിക്കണമെന്നും റെയില്‍വേ മാനേജറോട് നിര്‍ദേശിച്ചിരുന്നു. ചര്‍ച്ചകള്‍ക്ക് ശേഷം എത്രയും വേഗം വിവരങ്ങള്‍ റെയില്‍വേ ബോര്‍ഡിനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ മരവിച്ച നിലയിലായിരുന്ന കെ റെയിൽ പദ്ധതിക്ക് വീണ്ടും ജീവൻ വെച്ചിരിക്കുകയാണ്. 

Leave a Reply