Pravasimalayaly

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് കനിഷ്‌ക് കഠാരിയയ്ക്ക്;മലയാളി ശ്രീലക്ഷ്മി റാം 29-ാമത്

upsc_result

ന്യൂഡല്‍ഹി:  സിവില്‍ സര്‍വീസ് പരീക്ഷാ ഫലങ്ങള്‍ യുപിഎസ് സി പ്രഖ്യാപിച്ചു. ആദ്യ മൂന്ന് റാങ്കും ആണ്‍കുട്ടികള്‍ക്കാണ്.  കനിഷ്‌ക് കഠാരിയ ഒന്നാമതും അക്ഷിത് ജെയിന്‍, ജുനൈദ് അഹമ്മദ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലും എത്തി.

തൃശ്ശൂര്‍ സ്വദേശിനിയായ ശ്രീലക്ഷ്മി റാം റാങ്ക് പട്ടികയില്‍ 29-ാമത് എത്തി. വയനാട് പൊഴുതന സ്വദേശി ശ്രീധന്യ നാന്നൂറ്റിപ്പത്താം റാങ്കും സ്വന്തമാക്കി. ആദിവാസി വിഭാഗത്തില്‍ നിന്നും കേരളത്തില്‍ ആദ്യമായാണ് ഒരാള്‍ ഈ നേട്ടം കൈവരിക്കുന്നത്.

ബോംബൈ ഐഐടിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. കണക്കാണ് ഇദ്ദേഹം ഓപ്ഷണല്‍ ആയി തെരഞ്ഞെടുത്തത്. നിലവില്‍ ഡാറ്റാ സയന്റിസ്റ്റായാണ് ജോലി ചെയ്യുന്നത്. റാങ്ക് പട്ടികയില്‍ പെണ്‍കുട്ടികളില്‍ ഒന്നാമതെത്തിയത് അഞ്ചാം റാങ്കുകാരിയായ ശ്രുതി ജയന്ത് ദേശ്മുഖാണ്. ആദ്യ 25 റാങ്കുകാരില്‍ 15 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളുമാണ് ഉള്ളത്.

759 പേരുടെ റാങ്ക് ലിസ്റ്റാണ് യുപിഎസ് സി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ്, മറ്റ് കേന്ദ്ര സര്‍വ്വീസുകള്‍ എന്നിവയിലേക്കാവും മെറിറ്റിന്റെ അടിസ്ഥാനത്തില്‍ നിയമനം നടക്കുക.

Exit mobile version