Pravasimalayaly

സീറ്റിൽ കണ്ണുവെച്ച് കേരള കോൺഗ്രസ്‌ പിളർപ്പുകളും ലയനങ്ങളും

ഫ്രാൻസിസ് ജോർജ് ചെയർമാൻ ആയ ജനാധിപത്യ കേരള കോൺഗ്രസ്‌ പി ജെ ജോസെഫിന്റെ കേരള കോൺഗ്രസ്‌ എം ൽ ലയിച്ചതോടെ മറ്റൊരു കേരള കോൺഗ്രസ്‌ ലയനം കൂടി കേരള രാഷ്ട്രീയത്തിൽ പൂർത്തിയായി. ഐക്യ കേരള കോൺഗ്രസും കർഷക രക്ഷയും ഒക്കെ മുദ്രവാക്യങ്ങളായി ഉയർത്തുന്നുണ്ടെങ്കിലും നിയമസഭ തിരഞ്ഞെടുപ്പ് മുൻപിൽ കണ്ടുകൊണ്ടുള്ള നീക്കങ്ങളാണ് ഇവയെല്ലാം എന്ന് വ്യക്തമാണ്.

ജോസ് കെ മാണിയുമായുള്ള അഭിപ്രായ ഭിന്നത മൂലമാണ് ഫ്രാൻസിസ് ജോർജ് പാർട്ടി വിട്ട് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലം ലഭിച്ചെങ്കിലും വിജയിക്കുവാനായില്ല. കുറെ കൂടി സുരക്ഷിതമായ മണ്ഡലം ഫ്രാൻസിസ് ജോർജ് ലക്ഷ്യം വയ്ക്കുന്നു. ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്ന കെ സി ജോസഫ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചെറിയ മാർജിനിൽ ആണ് ചങ്ങനാശ്ശേരിയിൽ സി എഫ് തോമസിനോട് പരാജയം ഏറ്റുവാങ്ങിയത്. ഈ തവണ ജോസ് കെ മാണി- സി എഫ് തോമസ് അകൽച്ച മുതലാക്കി വിജയിച്ചു കയറാമെന്ന് കെ സി ജോസഫ് കണക്ക് കൂട്ടുന്നു. തിരുവനന്തപുരം മണ്ഡലത്തിൽ പരാജയപ്പെട്ടെങ്കിലും സിഫിൽ ചെയർമാൻ സ്‌ഥാനം അദ്ദേഹത്തിന് ലഭിച്ചു. പൂഞ്ഞാറിൽ പി സി ജോർജ്ന് എതിരെ ഈ തവണയും പി സി ജോസഫിന് അവസരം നൽകുവാനാണ്‌ സാധ്യത. കൂടുതൽ സുരക്ഷിതമായ മണ്ഡലം തന്നെയാണ് ജോണി നെല്ലൂരും ലക്ഷ്യം വെയ്ക്കുന്നത്. അനൂപ് ജേക്കബ്, കെ ബി ഗണേഷ് കുമാർ തുടങ്ങിയ കേരള കോൺഗ്രസ്‌ നേതാക്കൾക്ക് സുരക്ഷിത മണ്ഡലം കയ്യിലുള്ളതിനാൽ തിരക്കിട്ട രാഷ്ട്രീയ നീക്കത്തിന് സാധ്യത ഇല്ല

Exit mobile version