‘സൂര്യ വിവാഹം കഴിഞ്ഞ് ലണ്ടനിലായതു കൊണ്ട് എത്താൻ കഴിഞ്ഞില്ല’; മധുരരാജയിൽ പൃഥ്വി ഇല്ലാത്തതിന് മമ്മൂട്ടിയുടെ ന്യായം

0
39

കേരളാ ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച പുലിമുരുകൻ എന്ന ചിത്രത്തിനു ശേഷം വൈശാഖും പീറ്റർ ഹെയിനും ഒന്നിക്കുന്ന ചിത്രമാണ് മധുരരാജ. മമ്മൂട്ടി നായകനായെത്തുന്ന സിനിമ 2010ൽ പുറത്തിറങ്ങിയ പോക്കിരിരാജ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൻ്റെ രണ്ടാം ഭാഗമായാണ് വെള്ളിത്തിരയിലെത്തുന്നത്.

പോക്കിരിരാജയിലെ സുപ്രധാന താരങ്ങളെല്ലാം ചിത്രത്തിലുണ്ടെങ്കിലും മമ്മൂട്ടിയുടെ അനിയൻ സൂര്യയായി വേഷമിട്ട പൃഥ്വിരാജിൻ്റെ അഭാവം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. പിന്നീട് ചിത്രത്തിൻ്റെ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ മമ്മൂട്ടിക്കൊപ്പം തമിഴ് നടൻ ജയ് പ്രത്യക്ഷപ്പെട്ടതും ചർച്ചയായി. പൃഥ്വിയെ കിട്ടാത്തതുകൊണ്ട് ജയിനെ വച്ച് അനിയൻ കഥാപാത്രത്തെ ഒപ്പിച്ചതാണോ എന്ന് പോലും പലരും ചോദിച്ചു. ഈ സാഹചര്യത്തിലാണ് സൂര്യക്കെന്തു പറ്റി എന്നറിയിച്ചു കൊണ്ട് ‘രാജ’ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

പോക്കിരിരാജയുടെ രണ്ടാം ഭാഗത്തിൽ പൃഥിരാജ് എത്താത്തതിന്റെ കാരണം അദ്ദേഹം തന്നെ പ്രേക്ഷകരോട് വ്യക്തമാക്കി. ‘പോക്കിരിരാജയിൽ എന്റെ സഹോദരനായെത്തിയത് പൃഥ്വിരാജ് ആണ്. എന്നാൽ അയാൾ വിവാഹം കഴിഞ്ഞ് ലണ്ടനിലായതിനാൽ മധുരരാജയുടെ കഥ നടക്കുന്ന സഥലത്ത് എത്തിപ്പെടാൻ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തെ ഉൾപ്പെടുത്താൻ കഴിഞ്ഞില്ല.’ തമാശരൂപേണ മമ്മൂട്ടി പറഞ്ഞു. മധുരരാജ അണിയറ പ്രവർത്തകർക്കൊപ്പക്കം ദുബായിൽ നടത്തിയ പ്രസ് മീറ്റിൽ വെച്ചാണ് മമ്മൂട്ടി ഇക്കാര്യം അറിയിച്ചത്.

Leave a Reply