‘സെല്‍ഫി ഈസ് സെല്‍ഫിഷ്’….സെല്‍ഫിയെടുത്ത ആരാധകന്റെ ഫോണ്‍ പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്ത് യേശുദാസ്

0
27

ന്യൂഡല്‍ഹി: ദേശീയ പുരസ്‌കാര ചടങ്ങിനായി വിജ്ഞാന്‍ ഭവനിലേക്ക് പുറപ്പെടവേ സെല്‍ഫിയെടുത്ത ആരാധകനില്‍ നിന്ന് മൊബൈല്‍ പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്ത് യേശുദാസ്. സെല്‍ഫി ഈസ് സെല്‍ഫിഷ് എന്നു പറഞ്ഞ് മൊബൈലിലെ ഫോട്ടോ യേശുദാസ് ഡിലീറ്റ് ചെയ്യുകയായിരുന്നുവെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ പുരസ്‌കാര വിതരണത്തിലെ വിവേചനത്തില്‍ പ്രതിഷേധിച്ച് കലാകാരന്‍മാര്‍ ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. മലയാളത്തില്‍ നിന്ന് യേശുദാസും ജയരാജും മാത്രമാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. നേരത്തെ ഇരുവരും പ്രതിഷേധ കത്തില്‍ ഒപ്പുവെച്ചിരുന്നു.

അതേസമയം ചലച്ചിത്ര പുരസ്‌ക്കാര ചടങ്ങ് ബഹിഷ്‌ക്കരിച്ചവര്‍ക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ജയരാജ് രംഗത്തെത്തി. ചടങ്ങ് ഒരു വിഭാഗം ബഹിഷ്‌ക്കരിച്ചത് തെറ്റായിപ്പോയെന്നും ബഹിഷ്‌ക്കരിച്ചവര്‍ അക്കൗണ്ടില്‍ വന്ന പണം തിരികെ നല്‍കണമെന്നും ജയരാജ് പറഞ്ഞു.

11 പേര്‍ക്കെ രാഷ്ട്രപതി പുരസ്‌കാരം നല്‍കുകയുള്ളൂവെന്ന് അറിയിച്ചതോടെയാണ് മലയാള സിനിമാ താരങ്ങളടക്കം ചടങ്ങ് ബഹിഷ്‌ക്കരിച്ചിരുന്നത്.

Leave a Reply