കോട്ടയം: സൈബര്‍ അധിക്ഷേപത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. കടുത്തുരുത്തി കോതനല്ലൂര്‍ സ്വദേശി വി.എം. ആതിരയാണ് ആത്മഹത്യ ചെയ്തത്. യുവതിയുടെ സുഹൃത്തായിരുന്ന അരുണ്‍ വിദ്യാധരനെതിരെ പോലീസ് ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി കേസ് എടുത്തു.
അരുണ്‍ ഫെയ്സ്ബുക്ക് വഴി അധിക്ഷേപിക്കുന്നുവെന്ന് കാണിച്ച് ആതിര കടുത്തുരുത്തി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അരുണുമായി അടുപ്പമുണ്ടായിരുന്ന കാലത്തെ ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും അപമാനിക്കുന്ന തരത്തില്‍ പ്രചാരണം നടത്തുന്നുവെന്നായിരുന്നു പരാതി.
സൈബര്‍ അധിക്ഷേപം; കോട്ടയത്ത് യുവതി ജീവനൊടുക്കി; സുഹൃത്തായിരുന്ന യുവാവിനെതിരെ കേസ്
