ന്യഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിവുപരിശോധനയ്ക്കായാണ് ന്യൂഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
സോണിയ ഗാന്ധിക്കൊപ്പം മകള്‍ പ്രിയങ്കയും മരുമകന്‍ റോബര്‍ട്ട വധേരയും ആശുപത്രിയിലുണ്ട്. അര്‍ബുദരോഗ ബാധിതയായ സോണിയക്ക് ശ്വാസകോശ അണുബാധയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നറിഞ്ഞതോടെ രാഹുല്‍ ഗാന്ധി ഭാരത് ജോഡോയാത്രയില്‍ നിന്നും ഇന്നലെ ഡല്‍ഹിക്ക് തിരിച്ചിരുന്നു. രാവിലെ രാഹുല്‍ യാത്ര ആരംഭിക്കുയും ചെയ്തു ഇന്നലെയാണ് ഭാരത് ജോഡോ യാത്ര യുപിയില്‍ പ്രവേശിച്ചത്.