Pravasimalayaly

സ്ത്രീകള്‍ക്ക് മാത്രമായി സൂപ്പര്‍ഷീ ദ്വീപ് ഒരുങ്ങുന്നു (ചിത്രങ്ങള്‍)

 

ഹെല്‍സിങ്കി: ‘പുരുഷന്‍മാര്‍ക്ക് പ്രവേശനമില്ല’ എന്ന ബോര്‍ഡുമായി ഫിന്‍ലന്‍ഡില്‍ ഒരു കൊച്ചു ദ്വീപ് ഒരുങ്ങുന്നു. സമൂഹത്തിലെ സമ്മര്‍ദങ്ങള്‍ക്കും തിരക്കുകള്‍ക്കുമെല്ലാം ഇടയില്‍ നിന്ന് മാറി സ്വസ്ഥമായ ഒരിടത്ത് സമയം ചിലവിടാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ടാണ് ഇത്തരമൊരു ദ്വീപ് ഒരുങ്ങുന്നത്. സ്ത്രീകള്‍ക്ക് മാത്രമായി ഒരു ഉല്ലാസ ദ്വീപ്.

supersheisland_theisland

ക്രിസ്റ്റിന റോത്ത് എന്ന സംരംഭകയാണ് ദ്വീപ് വാങ്ങി അത് റിസോര്‍ട്ടായി മാറ്റുന്നത്. ‘സൂപ്പര്‍ ഷീ ദ്വീപ്’ ജൂലൈയില്‍ തുറക്കും. പത്ത് പേര്‍ക്ക് താമസിക്കാവുന്ന നാല് ആഡംബര കാബിനുകളാണ് ഇവിടെ ഒരുക്കുന്നത്. ഇവിടെയെത്തുന്ന സ്ത്രീകള്‍ക്ക് സമയം ചിലവിടുന്നതിനായി യോഗ, മെഡിറ്റേഷന്‍, പാചക ക്ലാസുകള്‍, ഫിറ്റ്‌നസ് ക്ലാസുകള്‍ തുടങ്ങിയ കാര്യങ്ങളുമുണ്ടാകും. ദ്വീപില്‍ താമസിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരില്‍ നിന്ന് മികച്ച വ്യക്തിത്വവും ജീവിതമനോഭാവവും ഉള്ളവരെ ക്രിസ്റ്റിന നേരിട്ടാണ് തെരഞ്ഞെടുക്കുക.

supersheisland_kristina_roth_003

supersheisland_theisland_002

 

ചിത്രങ്ങള്‍ കാണാന്‍ പിക്റ്റോറിയല്‍ മെനുവില്‍ പോകുക

Exit mobile version