സ്വപ്ന സുരേഷിന്റെ നിയമനങ്ങളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം. സ്‌പേസ് പാർക്കിലെ സ്വപ്നയുടെ നിയമനത്തിൽ ഇഡി വിശദാംശങ്ങൾ തേടി. വിഷയത്തിൽ സ്‌പേസ് പാർക്ക് സ്‌പെഷ്യൽ ഓഫീസറായിരുന്ന സന്തോഷ് കുറുപ്പിന്റെ മൊഴിയെടുത്തു. പ്രൈസ് വാട്ടേഴ്സ് ഹൗസ് കൂപ്പേർസ് പ്രതിനിധികൾക്കും ഇഡി നോട്ടീസ് അയച്ചു. എം ശിവശങ്കർ ഇടപ്പെട്ട് സ്‌പേസ് പാർക്കിൽ കൺസൾറ്റന്റായാണ് സ്വപ്നയെ നിയമിച്ചത്മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകിയ ഐടി വകുപ്പിനെ കീഴിലുള്ള കെഎസ്‌ഐടിഐഎല്ലിന്റെ സ്‌പേസ് പാർക്ക് പദ്ധതി. ഇവിടെ ഓപ്പറേഷൻസ് മാനേജരായിട്ടായിരുന്ന സ്വപ്ന സുരേഷിൻറെ നിയമനം. 2019 ഒക്ടോബർ മുതൽ ശമ്പളമായി സ്വപ്നക്ക് കിട്ടിയത് മാസം 1,12,000 രൂപയാണ്. അന്നത്തെ കെഎസ്‌ഐടിഐൽ എം ഡി ജയശങ്കർ പ്രസാദ് നടത്തിയ ഒരു കൂടിക്കാഴ്ച മാത്രമായിരുന്നു ഒരെയൊരു നിയമന നടപടി.