സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തി; പ്രതി നൗഫല്‍ പൊലീസ് കസ്റ്റഡിയില്‍

0
22

സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതി നൗഫലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മങ്കട പൊലീസാണ് നൗഫലിനെ കസ്റ്റിഡിയിലെടുത്തത്. ഭീഷണിപ്പെടുത്തല്‍, അസഭ്യം പറയല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്. നൗഫലിന് മാനസികാസ്വസ്ഥ്യമുണ്ടെന്ന് പൊലീസ് അറിയിച്ചു

തന്റെ ജീവന് വലിയ ഭീഷണിയുണ്ടെന്ന് ഇന്ന് വൈകീട്ട് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞിരുന്നു.ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖയും സ്‌ക്രീന്‍ഷോട്ടുകളും ഉള്‍പ്പെടുത്തി ഡിജിപിക്ക് പരാതി നല്‍കിയതായും സ്വപ്ന പറഞ്ഞു.’മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭാര്യയുടെയും മകളുടെയും മുന്‍മന്ത്രി കെ ടി ജലീലിന്റെയും പേരുകള്‍ പറയുന്നതും അവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതും നിര്‍ത്താനാണ് ഭീഷണി. അല്ലെങ്കില്‍ എന്നെ ഈ ലോകത്തുനിന്ന് ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി. ആദ്യത്തെ കോളില്‍ നൗഫല്‍ എന്നു പറഞ്ഞയാള്‍ കെടി ജലീല്‍ പറഞ്ഞാണ് വിളിക്കുന്നതെന്നു പറഞ്ഞു.

എന്റെ മകനാണ് ആദ്യത്തെ കോള്‍ എടുത്തത്. അത് റെക്കോര്‍ഡ് ചെയ്യാന്‍ കഴിഞ്ഞില്ല. രണ്ടാമത്തെ കോളില്‍ മരട് അനീഷ് എന്നയാളുടെ പേരു പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇന്ന് പോകുന്ന വഴിയാണോ അതോ നാളേക്കാണോ അവരെന്നെ കൊല്ലാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരാതിരിക്കാനും അത് തടസ്സപ്പെടുത്തുകയുമാണ് ഇവരുടെ ഉദ്ദേശ്യമെന്ന് എനിക്ക് മനസ്സിലായി.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മൊഴി നല്‍കുന്നത് തടസ്സപ്പെടുത്താനാണ് ശ്രമം. ഈ അന്വേഷണം എവിടെവരെ പോകുമെന്ന് എനിക്ക് അറിയില്ല. ഞാനും എന്റെ മകനും എന്റെ അമ്മയുമൊക്കെ ഏതു സമയവും കൊല്ലപ്പെടാം. അതേതെങ്കിലും രീതിയിലായിരിക്കാം. പക്ഷേ, ജീവനുള്ളിടത്തോളെ കാലം എല്ലാ തെളിവുകളും ശേഖരിക്കാന്‍ ഇഡിയുമായി സഹകരിച്ച് എല്ലാത്തിനും വ്യക്തത വരുത്തും’- സ്വപ്ന പറഞ്ഞു.

Leave a Reply