തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍പ്രവേശനം തത്കാലം കോടതി കയറില്ല. ഫീ റെഗുലേറ്ററി കമ്മിറ്റി ഫീസ് നിശ്ചയിക്കുന്നതുവരെ കാത്തിരിക്കാന്‍ മാനേജ്മെന്റ് തയാറായി. ഇതോടെയാണ് സര്‍ക്കാരിന് തത്ക്കാല ആശ്വാസം. ഇന്നലെ ആരോഗ്യമന്ത്രി കെ.കെ ശൈലജയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഈ തീരുമാനം പ്രഫഷണല്‍ കോളജുകളിലെ ഫീസ് നിശ്ചയിക്കുന്ന ഫീ റെഗുലേറ്ററി കമ്മിറ്റി ഫീസ് നിശ്ചയിക്കുന്നതു വരെ കാത്തിരിക്കാനാണ് തീരുമാനമെന്നു കേരളാ പ്രൈവറ്റ് മെഡിക്കല്‍കോളജ് മാനേജ്മെന്റ് അസോസിയേഷന്‍ പ്രതിനിധി നവാസ് പറഞ്ഞു. . തങ്ങള്‍ 12 ലക്ഷം മുതല്‍ 18 ലക്ഷം രൂപവരെയുള്ള ഫീസാണ് മുന്നോട്ട് വെച്ചിട്ടുള്ളതെന്നു പ്രൈവറ്റ് മെഡിക്കല്‍ കോളജ് മാനേജ്മെന്റ് അസോസിയേഷന്‍ ഭാാരവാഹി നവാസ് കൂട്ടിച്ചേര്‍ത്തു. സ്വീകാര്യമായ ഫീസ് അല്ല നിശ്ചയിക്കുന്നതെങ്കില്‍ കോടതിയെ സമീപിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ഇവര്‍ അറിയിച്ചു. ആരോഗ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ കാര്യമായ പുരോഗതികള്‍ ഒന്നുമുണ്ടായില്ലെന്നു ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന്‍ പ്രതിനിധികളായ ഫാ. ഫ്രാന്‍സീസ് പള്ളിക്കുന്നത്തും പി.ജെ ഇഗ്‌നേഷ്യസും പറഞ്ഞു. കൂടിയാലോചനകള്‍ക്കു ശേഷം തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നും ഇവരും പ്രതികരിച്ചു.