വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴി സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യേണ്ട വിധത്തിലാണ്സാഹചര്യങ്ങളുടെ പോക്കെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം
വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴി സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യേണ്ട വിധത്തിലാണ്സാഹചര്യങ്ങളുടെ പോക്കെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒന്നാം പ്രതിയുടെ മൊഴി ഇതാണ് സൂചിപ്പിക്കുന്നത്. ഓഫീസിൽ നടക്കുന്ന ഒന്നും അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. ഇത് ജനങ്ങളെ കബളിപ്പിക്കാലാണ്.
കൂടെ ഇരുന്ന ആളിന്‍റെ സാമര്‍ത്ഥ്യം മനസിലാക്കാൻ പോലും കഴിയാത്ത മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളത് . കോടിയേരി ബാലകൃഷ്ണൻ പോലും മുഖ്യമന്ത്രിയുടെ നടപടി അത്ഭുതമാണെന്നാണ് പറഞ്ഞത്. മികച്ച ഭരണാധികാരി ആണെന്ന തോന്നൽ ഉണ്ടാക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. പിണറായി വിജയൻ മികച്ച ഭരണാധികാരിയോ ഇടത് സര്‍ക്കാരിന്‍റേത് മികച്ച ഭരണമോ അല്ല.
കേരളത്തിൽ നടക്കുന്നത് കൺസൽട്ടൻസി രാജാണ്. ഇ മൊബിലിറ്റി പദ്ധതിയുടെ കൺസൾട്ടൻസി കരാര്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന് നൽകിയത് ടെണ്ടര്‍ പോലും ഇല്ലാതെയാണ്. ഇത് ആരുടെ താൽപര്യം അനുസരിച്ചായിരുന്നു എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സെബി കരിമ്പട്ടികയിൽ പെടുത്തിയിട്ടും അതേ കമ്പനിയെ കൺസൾട്ടൻസി കരാര്‍ നൽകിയത് എന്തിനെന്ന് മുഖ്യമന്ത്രി പറഞ്ഞേ മതിയാകു. ഒരു മാസത്തിനകം പ്രൊജക്ട് റിപ്പോര്‍ട്ട് നൽകാത്തതിനാലാണോ ഒഴിവാക്കിയത്. അവ്യക്തത നീക്കിയേ തീരു എന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.