സ്‌കൂള്‍ അസംബ്ലിയിലേക്ക് കാര്‍ പാഞ്ഞുകയറി പരിക്കേറ്റ അധ്യാപിക മരിച്ചു

0
31

മൂവാറ്റുപുഴ: സ്‌കൂള്‍ ്അസംബ്ലിയിലേക്ക് കാര്‍ പാഞ്ഞുകയറി ഗുരുതരായി പരിക്കേറ്റ അധ്യാപിക മരിച്ചു. മുവാറ്റുപുഴ വിവേകാനന്ദ സ്‌കൂള്‍ അസംബ്ലിയിലേക്ക് കാര്‍ പാഞ്ഞ് കയറി ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇടുക്കി അരീക്കുഴ സ്വദേശിനി വി.എം രേവതിയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ അപകടത്തില്‍ എട്ട് കുട്ടികള്‍ക്കും പരിക്കേറ്റിരുന്നു. ഇതേ സ്‌കൂളിലെ അഡ്മിനിസ്‌ട്രേറ്ററുടെ കാര്‍ നിയന്ത്രണം വിട്ട് ഇവരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു യോഗാ ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന സ്‌കൂള്‍ അസംബ്ലിയിലേയ്ക്ക് കാര്‍ പാഞ്ഞുകയറിയത്. നട്ടെല്ലിന് ഗുരുതര പരുക്കേറ്റ അധ്യാപിക രണ്ട് ദിവസമായി ന്യൂറോ ഐസിയുവില്‍ ചികിത്സയിലായിരുന്നു. വൈകിട്ട് ഏഴുമണിയോടെയാണ് മരണം സംഭവിച്ചത്. കഴുത്തിലെ സ്‌പൈനല്‍ കോഡിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Leave a Reply