Pravasimalayaly

സ്‌പെയിന്‍- പോര്‍ച്ചുഗല്‍ ആവേശ പോരാട്ടം ഇന്ന്

പോര്‍ച്ചുഗലും സ്‌പെയിനും ക്ലാസിക് പോരാട്ടമാണ് ഇന്ന് റഷ്യയില്‍. ലോകകപ്പ് കിക്കോഫിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പരിശീലകനെ പുറത്താക്കി കളത്തിനുപുറത്ത് തോറ്റാണ് സ്‌പെയിന്‍ കളത്തിലിറങ്ങുന്നത്. ക്രിസ്റ്റ്യാനോ എന്ന പോരാളിയെ മുന്‍നിര്‍ത്തി സ്‌പെയിനെ നേരിടാനൊരുങ്ങി പോര്‍ച്ചുഗല്‍. രാത്രി 11.30നാണ് മല്‍സരം.

രണ്ടുവര്‍ഷം ജയംമാത്രം സമ്മാനിച്ച പരിശീലകന്‍ ഇല്ലാത്തതിന്റെ ആഘാതം സ്‌പെയിനിന് ആദ്യം മറികടക്കണം. പിന്നെ റൊണാള്‍ഡോയെയും പോര്‍ച്ചുഗല്‍ പ്രതിരോധത്തെയും എതിര്‍ക്കണം. വ്യത്യസ്ഥ ശൈലിയില്‍ കളിക്കുന്നവരാണ് സ്പാനിഷ് നിര. സ്ഥിരം ഫോര്‍മേഷനായ 4-3-3 ശൈലിയിലും വിങ്ങര്‍മാരുട അഭാവംകാരണം മധ്യനിരയില്‍ അഞ്ചുപേരെ ഇറക്കി ലോപടെജ്യൂയി പരീക്ഷിച്ച 4-5-1 ശൈലിയിലും പോര്‍ച്ചുഗല്‍ കളത്തില്‍ പോരാടും.

ഇനിയേസ്റ്റ, ഇസ്‌കോ സെര്‍ജിയോ ബുസ്‌കെ, ഡേവിഡ് സില്‍വ , തിയഗോ എന്നിവരാകും കളിമെനയുക. ഡീഗോ കോസ്റ്റയാണ് മുന്നേറ്റനിരയിലെ പ്രധാനി , അവസാന സന്നാഹമല്‍സരത്തില്‍ ഗോള്‍ നേടിയ ഇയാഗോ ആസ്പാസിന് ആദ്യ ഇലവനില്‍ ഇടംലഭിച്ചേക്കും. പിന്നെ വലകാക്കാന്‍ ഡേവിഡ് ഡി ഹെയയും. പോര്‍ച്ചുഗലിന്റെ കപ്പിത്താന്‍ ക്രിസ്റ്റ്യാനോയ്ക്കിത് നാലാം ലോകകപ്പാണ്. ജോ മാട്ടീഞ്ഞോ വില്യം കര്‍വാലോ അ!ഡ്രിയാന്‍ സില്‍വ എന്നിവര്‍ക്കാകും ഗോളിന് വഴിയൊരുക്കേണ്ട ചുമതല.

Exit mobile version