സൗദിയിലെ ആദ്യ സിനിമാ തിയറ്റര്‍ തുറക്കുന്നത് കിങ് അബ്ദുള്ള ഇക്കണോമിക് സിറ്റിയില്‍

0
53

സൌദിയിലെ ആദ്യ സിനിമാ തിയേറ്റര്‍ തുറക്കുന്നത് റിയാദിലെ കിങ് അബ്ദുള്ള ഇക്കണോമിക് സിറ്റിയില്‍. ബ്ലാക് പാന്തര്‍ എന്ന അമേരിക്കന്‍ സിനിമയാണ് ആദ്യം പ്രദര്‍ശിപ്പിക്കുക. ലോകോത്തര സിനിമാ കമ്പനിയായ AMCയാണ് ഇക്കാര്യമറിയിച്ചത്. ഈ മാസം 18നാണ് ആദ്യ തിയറ്റര്‍ തുറക്കുന്നത്.

ഈ മാസം 18 ന് റിയാദിൽ തിയറ്റര്‍ തുറക്കുന്ന കാര്യം കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ മള്‍ട്ടി സിനിമ പ്രഖ്യാപിച്ചത്. സൌദി ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുമായി കരാര്‍ ഒപ്പിട്ട ശേഷമായിരുന്നു ഇത്. തുറക്കുന്ന ആദ്യ സിനിമ തിയറ്റർ കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലായിരിക്കുമെന്ന് എഎംസി സി.ഇ.ഒ ആഡം ആരോൺ അറിയിച്ചു. നികുതിയടക്കം 16 ഡോളർ അഥവാ 60 റിയാലാണ് ടിക്കറ്റ് ചാർജ്. 620 സീറ്റുകളാണ് ഈ മള്‍ട്ടിപ്ലക്സ് തിയറ്റില്‍ ഉണ്ടാവുക.തിയറ്ററിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ഇരിപ്പിടങ്ങൾ ഉണ്ടാവില്ല. പക്ഷേ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക പ്രദർശനങ്ങളുണ്ടാവും. ബ്ലാക്ക് പാന്തർ എന്ന അമേരിക്കൻ സിനിമയാണ് ആദ്യ പ്രദര്‍ശിപ്പിക്കുക.

മാർവൽ സ്റ്റുഡിയോസ് നിർമിച്ച് വാൾട്ട് ഡിസ്‌നി സ്റ്റുഡിയോസ് പ്രദർശനത്തിനെത്തിക്കുന്ന ഈ സിനിമ ഫെബ്രുവരിയിലാണ് റിലീസായത്. അഞ്ച് ദിവസമാണ് ഈ സിനിമ പ്രദർശിപ്പിക്കുക. അവെഞ്ചേഴ്‌സ് ഇൻഫിനിറ്റി വാർ ആണ് രണ്ടാമത്തെ സിനിമ. രാജ്യത്തെ രണ്ടാമത്തെ തിയറ്റർ ജിദ്ദ നഗരത്തിലാണ് തുറക്കാനിരിക്കുന്നത്. അഞ്ച് വർഷം കൊണ്ട് 40 തിയറ്ററുകൾ തുറക്കാനാണ് പദ്ധതി. പ്രമുഖ അമേരിക്കൻ, ബ്രിട്ടീഷ് കമ്പനികളായ വിയോ സിനിമ, ഐബിസി, ബോക്ക റാട്ടൻ തുടങ്ങിയവയും സൗദിയിലെ സിനിമ മേഖലയിലെത്തുമെന്നാണ് പ്രതീക്ഷ.

Leave a Reply