Pravasimalayaly

സൗദിയില്‍ ഇനിമുതല്‍ ആശ്രിത വിസക്കാരായ എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് നേരിട്ട് ജോലിയില്ല

ജിദ്ദ: സൗദിയില്‍ ഇനി ആശ്രിത വിസയില്‍ കഴിയുന്ന എന്‍ജിനീയറിങ് ബിരുദധാരികളെ നേരിട്ട് ജോലിക്കെടുക്കില്ല. സൗദി തൊഴില്‍ മന്ത്രാലയമാണ് ഇതു സംബന്ധിച്ച് നേരത്തെ നിലനിന്ന ആനുകൂല്യം പിന്‍വലിച്ചത്. അഞ്ചുവര്‍ഷത്തില്‍ താഴെ തൊഴില്‍ പരിചയമുള്ള എന്‍ജിനീയര്‍മാര്‍ക്കു ജോലി നല്‍കേണ്ടതില്ലെന്നും സൗദി എന്‍ജിനീയറിങ് സമിതിയുമായുള്ള കരാര്‍ പ്രകാരം മുന്‍പ് മന്ത്രാലയം തീരുമാനിച്ചിരുന്നു. ഈ വ്യവസ്ഥ ആശ്രിത വീസയില്‍ കഴിയുന്നവര്‍ക്കും ബാധകമാകും.

എന്‍ജിനീയറിങ് ജോലിക്കെത്തുന്നവര്‍ വൈദഗ്ധ്യം തെളിയിക്കാന്‍ സൗദി എന്‍ജിനീയറിങ് സമിതിയുടെ എഴുത്തുപരീക്ഷയും അഭിമുഖവും നേരിടേണ്ടതുമുണ്ട്. ഏറ്റവും പുതിയ കണക്ക് അനുസരിച്ചു സൗദി എന്‍ജിനീയറിങ് സമിതിയില്‍ ആകെ 198000 അംഗങ്ങളാണുള്ളത്. ഇതില്‍ 16 ശതമാനമാണു സൗദി പൗരത്വമുള്ളവര്‍. അതായത് 31466 സൗദിക്കാരും 166535 വിദേശികളുമാണ് സൗദിയില്‍ നിലവിലുള്ളത്.

തൊഴില്‍ വ്യവസ്ഥകളിലും മന്ത്രാലയം മാറ്റംവരുത്തിയിട്ടുണ്ട്. പ്രവാസികള്‍ക്കു തൊഴില്‍പദവി മാറ്റം ഇനിയുണ്ടാവില്ല. അതേസമയം, ഇഖാമ (തൊഴില്‍-താമസാനുമതി) മാറ്റണമെങ്കില്‍ യഥാര്‍ഥ സ്‌പോണ്‍സറുടെ കീഴില്‍ കുറഞ്ഞതു രണ്ടുവര്‍ഷം ജോലി ചെയ്തിരിക്കണമെന്ന നിബന്ധനയും ഇനിയില്ല.

Exit mobile version