Pravasimalayaly

സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് ഈ മാസം 47 വിമാന സർവീസുകൾ കൂടി

സൗദിയിൽ ഇന്ന് ഇന്ത്യയിലേക്ക് ഈ മാസം 47 വിമാന സർവിസുകൾകൂടി

ജിദ്ദ: വന്ദേ ഭാരത് മിഷൻ പദ്ധതിയുടെ നാലാം ഘട്ടത്തിലെ അവസാന ഷെഡ്യൂളിൽ സൗദി അറേബ്യയിൽനിന്ന് കൂടുതൽ വിമാനസർവിസുകൾ പ്രഖ്യാപിച്ചു. നേരേത്ത  ഷെഡ്യൂൾ ചെയ്ത എയർ ഇന്ത്യ സർവിസുകൾക്കു പുറമെ ഇൻഡിഗോ, ഗോഎയർ വിമാനങ്ങളിലായി 47 അധിക സർവിസുകളാണ് ഇന്ത്യൻ എംബസി  പ്രഖ്യാപിച്ചിരിക്കുന്നത്. ഇവയിൽ 32 സർവിസുകൾ ഇൻഡിഗോയും 15 സർവിസുകൾ ഗോഎയറുമായിരിക്കും ഓപറേറ്റ് ചെയ്യുക. ചൊവ്വാഴ്ച മുതൽ 31 വരെ റിയാദ്, ദമ്മാം,  ജിദ്ദ വിമാനത്താവളങ്ങളിൽനിന്നും ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കാണ് സർവിസുകൾ. 25 സർവിസുകൾ കേരളത്തിലേക്കാണ്. ഗോഎയറിെൻറ 15  സർവിസുകളും കേരളത്തിലേക്കു മാത്രമായിരിക്കും. ഇൻഡിഗോയുടെ 10 സർവിസുകളും കേരളത്തിലേക്കുണ്ട്. ദമ്മാമിൽനിന്നാണ് കേരളത്തിലേക്ക് കൂടുതൽ സർവിസുകൾ.  

ദമ്മാമിൽനിന്നു കോഴിക്കോട്ടേക്ക് ഗോഎയർ മൂന്ന്, ഇൻഡിഗോ മൂന്ന്, കൊച്ചിയിലേക്ക് ഗോഎയർ മൂന്ന്, ഇൻഡിഗോ മൂന്ന്, തിരുവനന്തപുരത്തേക്ക് ഗോഎയർ മൂന്ന്,  ഇൻഡിഗോ ഒന്ന്, കണ്ണൂരിലേക്ക് ഇൻഡിഗോ മൂന്ന് എന്നിങ്ങനെ സർവിസുകൾ ഉണ്ട്. എന്നാൽ, റിയാദിൽനിന്ന് നാലും ജിദ്ദയിൽനിന്നു രണ്ടും സർവിസുകൾ മാത്രമേ  കേരളത്തിലേക്കുള്ളൂ. റിയാദിൽനിന്നു നാലും ജിദ്ദയിൽനിന്നു രണ്ടും സർവിസുകൾ കോഴിക്കോട്ടേക്ക് ഗോഎയറിേൻറതാണ്. ദമ്മാമിൽനിന്നും ഹൈദരാബാദ്,  ബംഗളൂരു, ലഖ്നോ, ചെന്നൈ, ശ്രീനഗർ എന്നിവിടങ്ങളിലേക്കും റിയാദിൽനിന്നും ലഖ്നോ, വിശാഖപട്ടണം, ചെന്നൈ, മുംബൈ, ശ്രീനഗർ, ബംഗളൂരു, ഹൈദരാബാദ്,  ഡൽഹി, ജയ്‌പുർ എന്നിവിടങ്ങളിലേക്കുമാണ് ഇൻഡിഗോയുടെ മറ്റു സർവിസുകൾ. ഈ വിമാനങ്ങളിൽ യാത്രചെയ്യാൻ ആഗ്രഹിക്കുന്നവർ അതത് വിമാനക്കമ്പനികളുടെ  ടിക്കറ്റിങ് ഓഫിസിൽ നേരിട്ട് ബന്ധപ്പെട്ട് ടിക്കറ്റുകൾ വാങ്ങാവുന്നതാണ്. എന്നാൽ, യാത്രക്കാർ ഇന്ത്യൻ എംബസി വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം.  ആദ്യം വരുന്നവർക്ക് ആദ്യം എന്ന ക്രമത്തിലാവും ടിക്കറ്റ് വിൽപനയെന്നും ഇന്ത്യൻ എംബസി അറിയിച്ചു.

Exit mobile version