Saturday, November 23, 2024
HomeNewsKeralaസൗദിയിൽ ബുധനാഴ്ച 49 പേർ കോവിഡ് ബാധിച്ച് മരിച്ചു

സൗദിയിൽ ബുധനാഴ്ച 49 പേർ കോവിഡ് ബാധിച്ച് മരിച്ചു


റിയാദ്:

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ബുധനാഴ്ച 49 പേർ മരിച്ചു. രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്ത ശേഷമുണ്ടായ ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കുകളാണ് ഈ ദിവസങ്ങളിൽ ഉണ്ടാകുന്നത്. 3402 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 1994 പേർ പുതുതായി സുഖം പ്രാപിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 194225ഉം രോഗമുക്തരുടെ എണ്ണം 132760ഉം ആയി.

1698 പേരെ ഇതിനകം മരണം കവർന്നു. 59767 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുന്നു. ഇതിൽ 2272 പേരുടെ നില ഗുരുതരമാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. റിയാദ്, ജിദ്ദ, മക്ക, ത്വാഇഫ്, ബുറൈദ, ഹഫർ അൽബാത്വിൻ, മദീന, ദമ്മാം, ഹുഫൂഫ്, വാദി ദവാസിർ, ബീഷ, ജീസാൻ, അറാർ, സകാക, ദുർമ എന്നിവിടങ്ങളിലാണ് ബുധനാഴ്ച മരണങ്ങൾ സംഭവിച്ചത്.

പുതിയ രോഗികൾ: റിയാദ് 401, ദമ്മാം 283, ഹുഫൂഫ് 229, മക്ക 198, ഖത്വീഫ് 173, ത്വാഇഫ് 172, ജിദ്ദ 172, മുബറസ് 160, മദീന 154, ഖമീസ് മുശൈത് 132, ഖോബാർ 122, അബഹ 78, ബുറൈദ 68, നജ്റാൻ 64, ഹാഇൽ 56, ഹഫർ അൽബാത്വിൻ 50, ഉനൈസ 44, ദഹ്റാൻ 43, ജുബൈൽ 40, അഹദ് റുഫൈദ 39, അൽഖർജ് 36, ബീഷ 33, റാസ്തനൂറ 31, അബൂഅരീഷ് 30, വാദി ദവാസിർ 30, മഹായിൽ 29, യാംബു 26, മജ്മഅ 24, അബ്ഖൈഖ് 22, അൽറസ് 18, ദുർമ 18, സാജർ 18, ബൽജുറഷി 17, സഫ്വ 17, അൽമജാരിദ 14, സബ്യ 12, തബൂക്ക് 12, തുറൈബാൻ 11, സറാത് ഉബൈദ 11, സുൽഫി 11, നാരിയ 10, ഖുലൈസ് 10, അൽഅയൂൻ 9, മിദ്നബ് 9, അൽഖറഇ 9, വുതെലാൻ 9, റാനിയ 8, അൽനമാസ് 8, റിജാൽ അൽമ 8, ബേയ്ഷ് 8, ജീസാൻ 8, റഫ്ഹ 8, സുലൈയിൽ 8, തുമൈർ 8, ബുഖൈരിയ 7, ഖഫ്ജി 7, അൽബാഹ 6, അഖീഖ് 4, അയൂൻ അൽജുവ 4, റിയാദ് അൽഖബറ് 4, അൽഖുർമ 4, തനൂമ 4, അൽദർബ് 4, അഹദ് അൽമസ്റഅ 4, ശറൂറ 4, ഹുത്ത സുദൈർ 4, റുവൈദ അൽഅർദ 4, ഖൈബർ 3, അൽബദീഅ 3, അൽമഹാനി 3, തുർബ 3, വാദി ബിൻ ഹഷ്ബൽ 3, അൽഅയ്ദാബി 3, യാദമഅ 3, ഹുത്ത ബനീ തമീം 3, മറാത് 3, താദിഖ് 3, അൽജഫർ 2, അൽഖുറ 2, അൽഹനാഖിയ 2, അൽനബാനിയ 2, ദറഇയ 2, അൽമുസൈലിഫ് 2, അൽമുവയ്യ 2, ദലം 2, ഖിയ 2, ഉമ്മു അൽദൂം 2, അൽഹറത് 2, തുവാൽ 2, റാബിഗ് 2, അറാർ 2, ഹുറൈംല 2, റഫാഇ അൽജംഷ് 2, ശഖ്റ 2, മഖ്വ 1, മൻദഖ് 1, ഖിൽവ 1, സകാക 1, അൽഉല 1, ഖുൻഫുദ 1, നമീറ 1, അൽസഹൻ 1, അൽബറാക് 1, ബാറക് 1, ബലാസ്മർ 1, ദഹ്റാൻ അൽജനൂബ് 1, സബ്ത് അൽഅലായ 1, സൈഹാത് 1, അൽഖൊസൈമ 1, അൽഗസല 1, അൽഷംലി 1, അൽഷനൻ 1, അൽസുലൈമി 1, അൽഅർദ 1, ബദർ അൽജനൂബ് 1, താർ 1, തരീഫ് 1, അൽദിലം 1, ദവാദ്മി 1.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments