സൗദിയിൽ 2692 പേർക്ക് കൂടി കൊറോണ

0
38

സൗദിയില്‍ പുതുതായി 2692 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

സൗദിയില്‍ പുതുതായി 2692 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 2,40,474 ആയി.രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 40 പേര്‍ മരിച്ചു.ഇതോടെ ആകെ മരണസംഖ്യ 2,325 ആയി. വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 55,101 ആയി കുറഞ്ഞു. ഇതില്‍ 2,221 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

അതേസമയം സൗദിയില്‍ രോഗമുക്തരുടെ എണ്ണം വന്‍തോതില്‍ ഉയരുന്നു. ഒരുവിധ ലോക്​ ഡൗണ്‍ നിയന്ത്രണങ്ങളും ഇല്ലാതിരുന്നിട്ടും ഈ മാറ്റം കോവിഡ്​ പ്രതിരോധ പ്രവര്‍ത്തകര്‍ക്ക്​ ആശ്വാസവും ആത്മവിശ്വാസവും പകരുന്നതാണ്​. ബുധനാഴ്​ച 5,488 പേരാണ്​ സുഖം ​പ്രാപിച്ചത്​. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,83,048 ആയി ഉയര്‍ന്നു.

Leave a Reply