Pravasimalayaly

സൗദി അറേബ്യായിൽ കോവിഡ് ബാധിച്ച് 41 മരണം കൂടി

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 41 പേർ മരിച്ചു.

റിയാദ്:

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 41 പേർ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 2100 ആയി. ജിദ്ദ, റിയാദ്, മക്ക, മദീന, ഹുഫൂഫ്, ത്വാഇഫ്, ഖമീസ് മുശൈത്, ബുറൈദ, തബൂക്ക്, അഹദ് റുഫൈദ, ജീസാൻ, സകാക എന്നിവിടങ്ങളിൽ നിന്നാണ് ഇന്ന് മരണം റിപ്പോർട്ട് ചെയ്തത്.

3046 പേർ പുതിയതായി സുഖം പ്രാപിച്ചു. ആകെ രോഗമുക്തരുടെ എണ്ണം 1,58,050 ആയി. 3183 പേരിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 2,23,327 ആയി ആകെ രോഗബാധിതരുടെ എണ്ണം. 60,131 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 2225 പേരുടെ നില ഗുരുതരമാണ്.

പുതിയ രോഗികൾ: റിയാദ് 364, ദമ്മാം 247, ജിദ്ദ 246, ഹുഫൂഫ് 196, ത്വാഇഫ് 181, മുബറസ് 152, മദീന 122, അബഹ 96, ഖമീസ് മുശൈത് 96, മഹായിൽ 87, മക്ക 84, ബുറൈദ 76, നജ്റാൻ 71, ഖോബാർ 66, ഹാഇൽ 66, ദഹ്റാൻ 63, ഹഫർ അൽബാത്വിൻ 63, യാംബു 49, സഫ്വ 45, ബീഷ 38, അബൂഅരീഷ് 31, തബൂക്ക് 30, സബ്ത് അൽഅലായ 29, ജുബൈൽ 29, അൽജഫർ 27, അബ്ഖൈഖ് 23, വാദി ദവാസിർ 22, ബലസ്മർ 21, അയൂൻ അൽജുവ 20, റാസതനൂറ 19, ഖത്വീഫ് 18, മഹദ് ദഹബ് 17, റിഫാഇ അൽജംഷ് 16, റിജാൽ അൽമ 15, അൽഅയൂൻ 14, ഉനൈസ 14, തത്ലീത് 14, അഹദ് റുഫൈദ 13, ജീസാൻ 13, സബ്യ 11, സബർ അൽജനൂബ് 11, ശറൂറ 11, മഖ്വ 10, അൽറസ് 10, തുറൈബാൻ 10, അൽനമാസ് 10, അറാർ 10, അൽസഹൻ 9, ഖിൽവ 8, സകാക 8, അൽഖുർമ 8, ഉമ്മു അൽദൂം 8, വുതെലാൻ 8, അൽമൻദഖ് 7, റനിയ 7, തനൂമ 7, അൽബഷായർ 7, ബേയ്ഷ് 7, അൽലൈത് 7, അൽഷംലി 7, ഖിയ 6, ദഹ്റാൻ അൽജനൂബ് 6, സറാത് ഉബൈദ 6, വാദി ബിൻ ഹഷ്ബൽ 6, ഖൈസൂമ 6, അൽഷനൻ 6, ദർബ് 6, ദുർമ 6, അൽഖുറ 6, ഉറൈറ 5, മജ്മഅ 5, റുവൈദ അൽഅർദ 5, അഖീഖ് 5, തുർബ 4, അൽമദ്ദ 4, ബാറഖ് 4, ബഖഅ 4, അൽദായർ 4, സാംത 4, അദം 4, റഫ്ഹ 4, ദവാദ്മി 4, അൽഖർജ് 4, ബൽജുറഷി 4, അൽറസ് 3, ഹനാഖിയ 3, അൽഖൂസ് 3, നമീറ 3, മൈസാൻ 3, അൽബാറക് 3, മജാരിദ 3, അൽഹായ്ത് 3, മൗഖഖ് 3, സുലൈയിൽ 3, ഹുത്ത ബനീ തമീം 3, ശഖ്റ 3, താദിഖ് 3, അൽഖുറ 3, അൽഅസിയ 2, ദറഇയ 2, റിയാദ് അൽഖബ്റ 2, അൽഹർജ 2, അൽബത്ഹ 2, അൽഗസല 2, അൽമുവസം 2, റാബിഗ് 2, ഖുലൈസ് 2, താർ 2, ഷഅബ 2, തരീഫ് 2, അൽബദ 2, ദുബ 2, അൽബാഹ 2, അൽഹമാന 1, വാദി അൽഫറഅ 1, അൽഉല 1, ഖൈബർ 1, മിദ്നബ് 1, മനാഫ അൽഹുദൈദ 1, മുസൈലിഫ് 1, അൽമഹാനി 1, ദലം 1, അൽഫർഷ 1, മുലൈജ 1, ഖുറയാത് അൽഉൗല 1, തുവാൽ 1, ദമാദ് 1, ഹബോന 1, ദറഇയ 1, സുൽഫി 1, ഉംലജ് 1, മൗഖ്വ 1.

Exit mobile version