Pravasimalayaly

സൗദി രാജകുടുംബാംഗത്തിനും കോവിഡ്

സൗദി

മുതിര്‍ന്ന സൗദി രാജകുമാരന്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍സൗദ് കൊറോണ വൈറസ് സ്‌ഥിരീകരിച്ചു. റിയാദ് മുന്‍ ഗവര്‍ണ്ണറായിരുന്നു ഇദ്ദേഹം. രാജകുടുംബത്തിലെ പത്തിലധികം പേർക്ക് കൊറോണ സ്‌ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ

അതെ സമയം സൗദി അറേബ്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം മൂവായിരം കടന്നു. ഇന്ന് മാത്രം 355 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 3287 ആയി ഉയര്‍ന്നു. മൂന്ന് മരണവും ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മരണ സംഖ്യ 44 ആയി. 35 പേര്‍ക്ക് ഇന്ന് രോഗം ഭേദമായെന്നും സൗദി ആരോഗ്യ മന്ത്രാലയും അറിയിച്ചു.

റിയാദില്‍ മാത്രം ഇന്ന് 83 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ ആകെ രോഗികളുടെ എണ്ണം 878 ആയി. മദീനയില്‍ 420 ഉം മക്കയില്‍ 631 ഉം ആണ് രോഗികളുടെ എണ്ണം. ജിദ്ദയില്‍ 45 പുതിയ കേസുകളടക്കം രോഗസംഖ്യ 477 ആയി. തബൂക്കില്‍ 26 പുതിയ കേസുകളും ഖതീഫില്‍ പത്ത് പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

Exit mobile version