കൊറോണയെ പ്രതിരോധിക്കുവാൻ സർക്കാർ ഒപ്പമല്ല, മുന്നിൽ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോളത്തെ സാഹചര്യം അത്യസാധാരണ ഘട്ടമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. കേരളം നാളെ മുതൽ അടച്ചിടും. അവശ്യസാധനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുവാൻ ഉള്ള ക്രമീകരണങ്ങൾ നടത്തും. ഇതര സംസ്‌ഥാന തൊഴിലാളികൾക്കുള്ള സഹായങ്ങൾ ഉറപ്പ് വരുത്തും. കോവിഡ് അടുത്ത ഘട്ടത്തിലേയ്ക്ക്ക് കിടക്കുന്നതിനാൽ അതീവ ജാഗ്രതയോട് സന്നാഹങ്ങളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. ബാങ്ക് ലോൺ ഉൾപ്പടെ ഉള്ള അടവുകളിൽ നിന്ന് ജനങ്ങൾക്ക് സാവകാശം നൽകിയിട്ടുണ്ട്