Saturday, November 23, 2024
HomeNewsKeralaഹര്‍ത്താലിന്റെ മറവില്‍ നടന്നത് അഴിഞ്ഞാട്ടം, വ്യാപക അക്രമത്തില്‍ നിരവധി നാശനഷ്ടങ്ങള്‍: മലപ്പുറം ജില്ലയുടെ വിവധ ഭാഗങ്ങളില്‍...

ഹര്‍ത്താലിന്റെ മറവില്‍ നടന്നത് അഴിഞ്ഞാട്ടം, വ്യാപക അക്രമത്തില്‍ നിരവധി നാശനഷ്ടങ്ങള്‍: മലപ്പുറം ജില്ലയുടെ വിവധ ഭാഗങ്ങളില്‍ നിരോധനാജ്ഞ

മലപ്പുറം: ഹര്‍ത്താലിനെ തുടര്‍ന്ന് വ്യാപകമായി അക്രമങ്ങളും പൗരാവകാശ ധ്വംസനങ്ങളും നടന്നുവരുന്നതായി സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ലയിലെ താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി പൊലിസ് സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ജില്ലാ പൊലിസ് മേധാവി അറിയിച്ചു. ഇന്ന് വൈകീട്ട് നാല് മണി മുതല്‍ ഏഴു ദിവസത്തേക്ക് അക്രമാസക്തമായി ജനങ്ങള്‍ സംഘടിക്കുന്നതും പൊതുസമ്മേളനങ്ങള്‍, പ്രകടനങ്ങള്‍ എന്നിവ നിരോധിച്ചു.

ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഹര്‍ത്താലിന്റെ പേരില്‍ വഴിതടയലും അക്രമങ്ങളും നടന്നു. നിരവധി പേരെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കെതിരെയും കല്ലേറുണ്ടായി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments