Pravasimalayaly

ഹിന്ദിയില്‍ സത്യപ്രതിജ്ഞ കൊടിക്കുന്നിലിനു സോണിയാ ഗാന്ധിയുടെ ശാസന; ബിജെപിയുടെ കൈയടി

ന്യൂഡല്‍ഹി: പാര്‍ലമെന്റ് അംഗമായി ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്ത കൊടിക്കുന്നില്‍ സുരേഷിന് സോണിയാ ഗാന്ധിയുടെ ശാസനയെന്ന് റിപ്പോര്‍ട്ട്. പ്രാദേശിക ഭാഷയില്‍ സത്യപ്രതിജ്ഞ ചെയ്യാമെന്നിരിക്കെയാണ് കൊടിക്കുന്നില്‍ സുരേഷ് മലയാളം ഒഴിവാക്കിയത്. സത്യപ്രതിജ്ഞയ്ക്കായി കൊടിക്കുന്നില്‍ എത്തിയപ്പോള്‍ ആദ്യം ഇംഗ്ലീഷില്‍ സത്യവാചകം ചൊല്ലുന്നതിനായി പേപ്പര്‍ നല്കിയത് ഒഴിവാക്കിയാണ് കൊടിക്കുന്നില്‍ ഹിന്ദിയിലുള്ള സത്യവാചകം എഴുതിയ പേപ്പര്‍ വാങ്ങിയത്. സത്യപ്രിജ്ഞയ്ക്കു ശേഷം മടങ്ങിയെത്തിയ കൊടിക്കുന്നിലിനോട് ഇക്കാര്യത്തിലുള്ള അമര്‍ഷം സോണിയ അറിയിച്ചു. നാനാത്വത്തില്‍ ഏകത്വമെന്ന നിലപാടുള്ളപ്പോള്‍ സ്വന്തം ഭാഷയില്‍ സത്യപ്രതിജ്ഞ ചെയ്തുകൂടേ എന്നും ചോദിച്ചു. ഇതേ തുടര്‍ന്ന് ഹിന്ദിയില്‍ സത്യപ്രതിജ് ചെയ്യാനിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉള്‍പ്പെടെയുള്ളവര്‍ മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. കേരളത്തില്‍ നിന്നുള്ള ഇടതു എംപി എ.എം.ആരിഫ് മലയാളത്തിലാണ് സത്യവാചകം ചൊല്ലിയത്.

Exit mobile version