Pravasimalayaly

ഹൃദയഹാരിയായ മറ്റൊരു വാർത്ത കൂടി..

കൊറോണ കാലം തിരിച്ചറിവിന്റെ കാലം കൂടിയാവുകയാണ്. ഈയിടെ ബുലന്ദ് ഷഹറിൽ മുസ്ലിം യുവാക്കൾ ഹിന്ദു ആയ ആളുടെ മൃതദേഹം രാമ രാമ ചൊല്ലി തോളിലേറ്റുകയും സംസ്ക്കരിക്കുകയും ചെയ്തത് വാർത്ത ആയിരുന്നു.

ഇപ്പോൾ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ ട്രെൻഡ് ആവുന്നത്.

പഞ്ചാബിലെ നഭയിൽ മാലിന്യം ശേഖരിക്കുന്ന ശുചീകരണ തൊഴിലാളിയെ ആദരിച്ചുകൊണ്ട് നാട്ടുകാർ പുഷ്പവൃഷ്ടി നടത്തുകയും ചിലർ നോട്ടുമാല അണിയിക്കുകയും ചെയ്യുന്നതാണ് വീഡിയോ

Exit mobile version