ലണ്ടനിൽ നിന്ന് സ്പെഷ്യൽ റിപ്പോർട്ടർ രാജു ജോർജ്
എൻ എച്ച് എസിന്റെ ഹെൽത്ത് സർവീസ് ഉപയോഗിയ്ക്കുന്നതിനായി മൈഗ്രന്റ് വർക്കേഴ്സിൽ നിന്നും ഈടാക്കുന്ന സർചാർജ്ജ് തിരികെ നൽകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഉറപ്പ് നൽകി.
കോവിഡ് 19 പശ്ചാത്തലത്തിൽ സർചാർജ്ജ് തിരികെ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും കാലതാമസം നേരിടുന്ന സാഹചര്യത്തിൽ പ്രതിപക്ഷം ഉയർത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് ബോറിസ് ജോൺസന്റെ ഉറപ്പ് പതിനായിരക്കണക്കിന് ആരോഗ്യ പ്രവർത്തകർക്ക് ആശ്വാസമാകുന്നത്.
നാല് അംഗങ്ങൾ ഉള്ള ഒരു കുടുംബം 1600 പൗണ്ട് ആണ് ഒരു വർഷം സർചാർജ്ജ് ആയി നൽകേണ്ടിയിരുന്നത്. പ്രധാനമന്ത്രി ഉറപ്പ് നൽകിയതോടെ മൂന്നും നാലും വർഷത്തെ പെര്മിറ്റിൽ വന്നവർ വിസ കാലാവധി കണക്ക് കൂട്ടി അടച്ച വലിയൊരു തുക തിരികെ ലഭിക്കുവാനുള്ള സാധ്യതയാണ് തെളിയുന്നത്. ബ്രിട്ടനിൽ എത്തിയ മലയാളി നേഴ്സ്മാർക്കും ഇതിന്റെ ഗുണം ലഭിക്കും.
നിലവിൽ 1600 പൗണ്ട് പുതിയ നിരക്ക് അനുസരിച്ച് 2500 ആയി ഉയർത്തിയിരുന്നു. ഇത് ഒഴിവാക്കിയതും വലിയ ആശ്വാസം നൽകും. നിരവധി നേഴ്സ്മാരും ജൂനിയർ ഡോക്ടർമാരും സർചാർജിൽ നിന്ന് ഒഴിവാകും. എന്നാൽ സ്റ്റുഡന്റസ് വിസയിലും യൂത്ത് മൊബിലിറ്റി സ്കീം വിസയിൽ വന്നവർക്ക് 300 പൗണ്ട് സർചാർജ്ജ് എന്നത് തുടരും.
2015 ആരംഭിച്ച ഹെൽത്ത് സർചാർജ്ജ് സംവിധാനത്തിൽ ഒന്നര മൈഗ്രന്റ് വർക്കേഴ്സ് സർചാർജ്ജ് മുൻകൂറായി നൽകിയിട്ടുണ്ട്.