ഹൈദരാബാദ് ‘സൂര്യ’നായാൽ കിഴക്കിൻ്റെ സ്വപ്നങ്ങൾ വാടും

0
17

വി .ജെ.പുന്നോലി

ലണ്ടൻ: ദുബൈയിൽ നടക്കുന്ന ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ കോലക്കട്ടയുടെ കൊമ്പന്മാരും തലപ്പാവ് നഷ്ടപ്പെട്ട ഹൈദരാബാദിൻ്റെ സുൽത്താന്മാരും പടക്കളത്തിലറങ്ങുമ്പോൻ മോർഗനും കൂട്ടർക്കും പ്ലേ ഓഫ് സാധ്യത നിലനിറുത്തണമെങ്കിൽ വിജയം അന്യവാര്യമാണ്.

ഇന്ത്യയിൽ നടന്ന ആദ്യ പാദ മത്സരത്തിൽ ഏഴിൽ രണ്ട് കളികൾ മാത്രമേ മോർഗനും കൂട്ടർക്കും ജയിക്കാൻ സാധിച്ചത്. എന്നാൽ, കഴിഞ്ഞ മത്സരത്തിൽ പഞ്ചാബിനോട് പരാജയപ്പെട്ടുവെങ്കിലും യുഎഇയിൽ നടന്ന 5 മത്സരത്തിൽ മൂന്നും നേടി ശക്തമായ തിരിച്ചുവരവ് നടത്തുവാൻ അവർക്ക് സാധിച്ചു. ഒരു പക്ഷെ, ക്യാപ്റ്റൻ മോർഗൻ ഒഴികെ ത്രിപാഠിയും അയ്യരും ഗില്ലും നരേയനും കാർത്തിക്കും റസ്സലും ചക്രവർത്തിയും റാണയും അടക്കം ടീമിലെ ഒരോ അംഗങ്ങളും അവസരത്തിനൊത്ത് ഉയർന്നു എന്നതാണ് ടീമിൻ്റെ വിജയരഹസ്യം.

ഹൈദരാബാദിന് പ്ലേ ഓഫ് അവസാനിച്ചെങ്കിലും കിരീടസാധ്യതയുമായെത്തി, നീണ്ട പരാജയങ്ങളുടെ നാണക്കേടു ഏറ്റു വാങ്ങേണ്ടി വന്ന ടീമിന് ഇനിയുള്ള മത്സരങ്ങളെങ്കിലും സ്വന്തമാക്കി മാന്യമായൊരു മടക്കം അവർ ആഗ്രഹിക്കുന്നു. അതു കൊണ്ട്, ഓറഞ്ച് ആർമി ശക്തമായൊരു മത്സരം ഇന്ന് ദുബൈയിൽ പുറത്തെടുക്കും എന്നുറപ്പ്.

മൂന്നാമതൊരു കീരിടമെന്ന സ്വപ്ന സാക്ഷാത്കാരത്തിനു വേണ്ടി പട നയിച്ചെത്തുന്ന കിംഗ് ഖാൻ്റെ സ്വന്തം സൈന്യത്തിനെതിരെ അധികാരസ്ഥാനങ്ങളെല്ലാം നഷ്ടപ്പെട്ട ഹൈദരാബാദിൻ്റെ സുൽത്താന്മാർ ചെക്ക് പറയുമോ….! ഒന്നുറപ്പ് ഹൈദരാബാദ് സൂര്യനായാൽ കിഴക്കിൻ്റെ സ്വപനം കരിയും.

Leave a Reply