അഖിലേന്ത്യ അണ്ടര്‍- 23 വനിത ട്വന്റി20 ക്രിക്കറ്റ് കിരീടം കേരളത്തിന്

0
30
അഖിലേന്ത്യ അണ്ടര്‍- 23 വനിത ട്വന്റി20 ക്രിക്കറ്റ് കിരീടം കേരളത്തിന്. മഹാരാഷ്ട്രയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് കിരീടനേട്ടം. അഖിലേന്ത്യ കിരീടം ആദ്യമായാണ് കേരളത്തിലേക്കെത്തുന്നത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മഹാരാഷ്ട്ര നിശ്ചിത 20 ഓവറിൽ 114 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം ഒരു പന്ത് ബാക്കിനിൽക്കെ വിജയം നേടി.

ജിലു ജോർജ് (27 പന്തിൽ 22), എ.അക്ഷയ (34 പന്തിൽ 37), ക്യാപ്റ്റൻ എസ്.സജന (19 പന്തിൽ 23), ഐ.വി.ദൃശ്യ (13 പന്തിൽ 16) എന്നിവരുടെ പ്രകടനമാണ് കേരളത്തിന് വിജയം നേടിക്കൊടുത്തത്. എം.ആർ.മാഗ്രെ (48 പന്തിൽ 33), പ്രിയങ്ക (22 പന്തിൽ 24), ക്യാപ്റ്റൻ ടി.എസ്.ഹസാബ്‌നിസ് (29 പന്തിൽ 24) എന്നിവരുടെ പ്രകടനത്തിന്റെ ബലത്തിലാണ് മഹാരാഷ്ട്ര 114 റൺസ് നേടിയത്.

മുംബൈയെ നാല്​ റൺസിന്​ വീഴ്​ത്തിയാണ് കേരളം ഒാൾ ഇന്ത്യ ഫൈനലിന്​ യോഗ്യത നേടിയത്.

Leave a Reply