അഞ്ചുരുളി ടണലിന്റെ ഉള്ളിൽ നിന്നുള്ള പ്രകൃതി രമണീയമായ കാഴ്ച്ച

0
27

Arjun Ajay

മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാ പാത്രങ്ങളിൽ ഒന്നാണ് കുംങ്ഫു പഠിക്കാൻ എത്തുന്ന വിജിലേഷ്. എന്റെ പേര് വിജിലേഷ് അഞ്ചുരുളിയിലാണ് വീട് എന്ന് നിഷ്കളങ്കതയോടെ പറഞ്ഞുകൊണ്ടാണ് വിജിലേഷ് സിനിമയിലേക്ക് കടന്ന് വരുന്നത്. വിജിലേഷ് പറയുന്ന അഞ്ചു‌രുളി സിനിമയിൽ കാണിക്കുന്നില്ലെങ്കിലും മറ്റു ചില സിനിമകളിലൂടെ പ്രശസ്തമാണ്.

ഇടുക്കി ഗോൾഡിലെ ഗോൾഡ്
ആഷിഖ് അബു സംവിധാനം ചെയ്ത ഇടുക്കി ഗോൾഡ് എന്ന സിനിമയിലൂടെയാണ് അഞ്ചുരുളി എന്ന സ്ഥലത്തിന്റെ സൗന്ദര്യം പൂർണമാ‌യും സ്ക്രീനിൽ എത്തിയത്.

ഇടുക്കി ജില്ലയിൽ കട്ടപ്പനയ്ക്ക് അടുത്തുള്ള കാഞ്ചിയാർ ഗ്രാമത്തിൽ നിന്ന് 3 കിലോമീറ്റർ അകലെയായാണ് അഞ്ചുരുളി സ്ഥിതി ചെയ്യുന്നത്. കോട്ടയം – കട്ടപ്പന റോഡിലായി സ്ഥിതി ചെയ്യുന്ന ഈ സ്ഥല‌ത്തേക്ക് കട്ടപ്പനയിൽ നിന്ന് 9 കിലോമീറ്റർ ദൂരമുണ്ട്.

ഇടുക്കി അണക്കെട്ടിന്റെ വിദൂരക്കാഴ്ചയും അഞ്ചുരുളി ടണലിൽ നിന്നുള്ള വെള്ളച്ചാട്ടവും പ്രകൃതി ഭംഗിയുമാണ് സഞ്ചാരികളെ ഇവിടേയ്ക്ക് വീണ്ടും വീണ്ടും വരാൻ പ്രേരിപ്പിക്കുന്നത്.

Leave a Reply