അമൃതയുടെ ചിത്രത്തിന് താഴെ ‘അടിവസ്ത്രമെവിടെ’ എന്നായിരുന്നു ഇയാള്‍ കമന്റ് ചെയ്തത്. ഇതിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ടാണ് അമൃത രംഗത്തെത്തിയത്. ഇയാള്‍ തനിക്ക് ഇന്‍സ്റ്റഗ്രാമില്‍ അയച്ച് മെസേജ് സ്‌ക്രീന്‍ ഷോട്ടെടുത്ത് അമൃത സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.പിന്നണി ഗാനരംഗത്തെ പ്രമുഖ താരമാണ് റിയാലിറ്റി ഷോകളിലൂടെ മലയാളിയ്ക്ക് സുപരിചിതയായ അമൃത സുരേഷ്. ഗായികയെന്നതിലുപരി മ്യൂസിക് ആല്‍ബങ്ങള്‍ പുറത്തിറക്കിയും അമൃത ആരാധകര്‍ക്കിടയില്‍ തരംഗമായിരുന്നു.
സോഷ്യല്‍ മീഡിയയിലും സജീവമായ അമൃയ്ക്ക് നേരേ അശ്ലീല സന്ദേശമയച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
കഴിഞ്ഞ ദിവസമാണ് ഫോര്‍വേഡ് മാഗസീനിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ അമൃത ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തത്. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെ അശ്ലീല കമന്റുമായി ഇന്‍സ്റ്റഗ്രാമില്‍ ഒരാള്‍ പ്രത്യക്ഷപ്പെട്ടത്.
അമൃതയുടെ ചിത്രത്തിന് താഴെ ‘അടിവസ്ത്രമെവിടെ’ എന്നായിരുന്നു ഇയാള്‍ കമന്റ് ചെയ്തത്. ഇതിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ടാണ് അമൃത രംഗത്തെത്തിയത്.
ഇയാള്‍ തനിക്ക് ഇന്‍സ്റ്റഗ്രാമില്‍ അയച്ച് മെസേജ് സ്‌ക്രീന്‍ ഷോട്ടെടുത്ത് അമൃത സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.ഇത്തരത്തില്‍ അശ്ലീലം മാത്രം പറയുന്നവരോട് എന്ത് മറുപടി പറയാനാണ്. ആര്‍ക്കെങ്കിലും ഇയാള്‍ക്ക് മറുപടി കൊടുക്കാന്‍ തോന്നുകയാണെങ്കില്‍ കൊടുക്കാമെന്നാണ് അമൃത പറഞ്ഞത്.
നടിമാര്‍ക്കെതിരെ ഇത്തരം അശ്ലീല കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഒരു പതിവാണ്. കഴിഞ്ഞ ദിവസമാണ് ബാലതാരമായ നന്ദനയ്‌ക്കെതിരെയും മോശപ്പെട്ട കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെ ശക്തമായി തന്നെ പ്രതികരിച്ച് നന്ദനയെ അഭിനന്ദിച്ച് ആരാധകര്‍ രംഗത്തെത്തിയിരുന്നു.