Saturday, October 5, 2024
HomeNewsKeralaഅടുത്തവര്‍ഷം കലോത്സവത്തിന് മാംസാഹാരം, ഇറച്ചിയും മീനും വിളമ്പണ്ടാ എന്ന നിര്‍ബന്ധം സര്‍ക്കാരിനില്ല: മന്ത്രി വി ശിവന്‍കുട്ടി

അടുത്തവര്‍ഷം കലോത്സവത്തിന് മാംസാഹാരം, ഇറച്ചിയും മീനും വിളമ്പണ്ടാ എന്ന നിര്‍ബന്ധം സര്‍ക്കാരിനില്ല: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: അടുത്തവര്‍ഷം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മാംസാഹാരം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇറച്ചിയും മീനും വിളമ്പണ്ടാ എന്നൊരു നിര്‍ബന്ധം സര്‍ക്കാരിന് ഇല്ലെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.  സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഭക്ഷണമെനു വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.

കഴിക്കുന്നത് കുട്ടികളാണല്ലോ, നോണ്‍ വെജ് കൊടുത്തതിന്റെ പേരില്‍ ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായാലോ എന്നൊരു ആശങ്ക മാത്രം. അടുത്ത വര്‍ഷം എന്തായാലും നോണ്‍ വെജ് ഉണ്ടാകുമെന്നും മന്ത്രി ഉറപ്പിച്ച് പറഞ്ഞു. 

‘ബിരിയാണി കൊടുക്കാന്‍ ആഗ്രഹമുണ്ട്. കോഴിക്കോട് എത്തിയ കുട്ടികള്‍ക്ക് ബിരിയാണി കൊടുക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. ഞാന്‍ അത് ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു.’ – ശിവന്‍ കുട്ടി പറഞ്ഞു.

60 വര്‍ഷം ഇല്ലാത്ത ബ്രാഹ്മണ മേധാവിത്വം ഇപ്പോ ആണോ കാണുന്നതെന്ന് പഴയിടം മോഹനന്‍ നമ്പൂതിരിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദത്തോട് പ്രതികരിച്ച് മന്ത്രി ചോദിച്ചു.ഒരു വിവാദവും ഇല്ലാത്തപ്പോ എന്തെങ്കിലും ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. പറയുന്നതെല്ലാം ശുദ്ധ അബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments