തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നും ചാടി രക്ഷപെട്ട രണ്ടു യുവതികളെ പോലീസ് പിടികൂടി. പാലോട് വെച്ചാണഅ ഇരുവരേയും പിടികൂടിയത്. രണ്ട് ദിവസം മുന്‍പ് ജയില്‍ ചാടിയ ശില്പ, സന്ധ്യ എന്നിവരാണ് പോലീസ് പിടിയിലായത്. ഇവര്‍ സംസ്ഥാനം വിട്ടിരുന്നു എന്ന സംശയവും പൊലീസിനുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ് ഇരുവരെയും പിടികൂടിയത്. റൂറല്‍ എസ്പി അശോകന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാലോടിനടുത്ത്വെച്ച് യുവതികളെ പിടികൂടിയത്. പാലോട് നിന്നും സ്കൂട്ടിയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന സമയത്ത് പൊലീസിനെ കണ്ട ഇവര്‍ സമീപത്തുള്ള കാട്ടിലേക്ക് ഓടുകയായിരുന്നു. കാട്ടില്‍ പൊലീസ് നടത്തിയ തെരച്ചിലിനൊടുവിലാണ് പൊലീസ് ഇരുവരെയും പിടികൂടിയത്. ജയിലിനു പിന്നിലുള്ള ചവര്‍ കുമ്പാരത്തിനുടുത്തുള്ള മുരിങ്ങമരത്തില്‍ പിടിച്ചാണ് ഇവര്‍ മതില് ചാടിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വര്‍ക്കല തച്ചോട് അച്യുതന്‍മുക്ക് സജി വിലാസം വീ്ട്ടില്‍ സന്ധ്യ, പാങ്ങോട് കല്ലറ കാഞ്ചിനട വെള്ളയംദേശം തെക്കുംകര പുത്തന്‍വീട്ടില്‍ ശില്‍പ്പ എന്നിവര്‍ അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്ന് ചാടിരക്ഷപ്പെട്ടത്.