അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നും രണ്ടു വനിതാ തടവുകാര്‍ ജയില്‍ ചാടി

0
28

തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നും രണ്ടു വനിതാ തടവുകാര്‍ ജയില്‍ ചാടി. സന്ധ്യ, ശില്‍പ്പ എന്നീ പ്രതികളാണ് ജയില്‍ ചാടിയത്. തിരുവനന്തപുരം ജില്ലയിലെ പള്ളിക്കല്‍, നഗരൂര്‍ പോലീസ് സ്റ്റേഷനുകളിലെ റിമാന്റ് പ്രതികളാണ് ഇവര്‍. സന്ധ്യ മോഷണകേസിലും ശില്പ വഞ്ചനാകേസിലും പ്രതികളാണ്. ഇന്നലെ വൈകുന്നേരരം നാലു മണിയോടെയാണ് ഇവരെ കാണാതാവുന്ന വിവരം അറിയുന്നത്. ഇവര്‍ ജയില്‍ പരിസത്ത് എവിടെയെങ്കിലും ഒളിച്ചിരിപ്പുണ്ടോ എന്ന സംശയവും ഉദ്യോഗസ്ഥര്‍ക്കുണ്ട്. പ്രവേശന കവാടം വഴിയൊ മറ്റേതെങ്കിലും വഴിയൊ രക്ഷപ്പെട്ടതിന്റെ അടയാളങ്ങളും കണ്ടെത്താന്‍ ഇതുവരെയും ആയിട്ടില്ല. പുറത്തുപോയിട്ടുണ്ടെങ്കില്‍ എത്രയും വേഗം ഇവരെ കണ്ടെത്തുന്നതിനായി വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് ഇവരുടെ ഫോട്ടോ സഹിതം കൈമാറിയിട്ടുണ്ട്. വിവരം അറിഞ്ഞയുടന്‍ ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി. സിസി.ടി.വി ക്യാമറകളുടെ പരിശോധനയുള്‍പ്പെടെ നടത്തി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ മിന്നല്‍ പരിശോധന നടത്തുമ്പോഴാണ് ഇത്തരം സംഭവം തലസ്ഥാനത്ത് നടക്കുന്നത്

Leave a Reply