ന്യൂഡൽഹി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ലോക്പാല്‍ സമര നേതാവ് അണ്ണാ ഹസാരെ നയിക്കുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. കേന്ദ്രത്തിൽ അഴിമതി വിരുദ്ധ ഓംബുഡ്സ്മാനായ ലോക്പാലിനെ നിയമിക്കണമെന്നും കാർഷിക പ്രതിസന്ധി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. രാംലീല മൈതാനിയിൽ നടക്കുന്ന ഇത്തവണത്തെ സമരത്തിൽ രാഷ്ട്രീയപാർട്ടികളെയും ഗ്രൂപ്പുകളെയും കൂട്ടില്ലെന്ന് ഹസാരെ നേരത്തെ അറിയിച്ചിരുന്നു.
കർഷകരും സാധാരണക്കാരുമായി ചേർന്ന് തുടങ്ങിയ സമരം പൊളിക്കാൻ ഇന്ത്യ- പാക് യുദ്ധത്തിനു സമാനമായ സന്നാഹങ്ങളോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുകയാണെന്ന് ശനിയാഴ്ച അണ്ണാ ഹസാരെ ആരോപിച്ചിരുന്നു.