കഴിഞ്ഞ ദിവസം നടന്ന ഐഎഫ്എഫ്‌കെ സമാപന വേദിയില്‍ നടന്ന പ്രതിഷേധങ്ങള്‍ താന്‍ കാര്യമാക്കുന്നില്ലെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത്. കേട്ടത് കൂവല്‍ അല്ലെന്നും അപശബ്ദം മാത്രമാണെന്നും രഞ്ജിത്ത്.നന്‍പകല്‍ നേരത്ത് മയക്കം സിനിമയുടെ പ്രദര്‍ശനത്തിനിടെ നടന്ന പ്രതിഷേധത്തില്‍ അക്കാദമി പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. വിളിച്ചു വരുത്തിയിട്ടില്ല. ആരെയെങ്കിലും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടില്ല. തിയറ്ററില്‍ ഇങ്ങനെ ഒരു പ്രശ്‌നം നടക്കുമ്പോള്‍ സ്വഭാവികമായും പൊലീസ് വരും അന്വേഷിക്കും പിരിഞ്ഞ് പോകാനും ആവശ്യപ്പെടും. അതിന് തയ്യാറായില്ലെങ്കില്‍ പിന്നെ പൊലീസിന് അവരുടേതായ രീതിയില്ലേ എന്നും രഞ്ജിത്ത് ചോദിക്കുന്നുഅത് കൂവല്‍ ഒന്നും അല്ല. പാവം കുട്ടികളുടെ ഒരു ശബ്ദം ആയിട്ടെ ഞാന്‍ അകതിനെ കാണുന്നുള്ളൂ. ഇന്നത്തെ കേരളത്തില്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന അതുപോലെ അനവധി പേര്‍ ഇഷ്ടപ്പെടുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അദ്ദേഹത്തിന്റെ ഒരുപടം തിയറ്റര്‍ റിലീസിന് മുന്‍പ് തിയറ്ററില്‍ കാണുക എന്ന ആവേശം പ്രേക്ഷകരുടെ മനസ്സില്‍ ഉണ്ടാവും. പക്ഷേ ഒരു സിനിമാ തിയറ്ററില്‍ ആദ്യ പ്രദര്‍ശനത്തിന് നമുക്ക് എങ്ങനെയാണ് എല്ലാവരെയും ഉള്‍പ്പെടുത്താന്‍ സാധിക്കുക.റിസര്‍വ് ചെയ്തവരില്‍ പലര്‍ക്കും സിനിമ കാണാന്‍ സാധിച്ചില്ലെന്ന പരാതിയുമായാണ് അവര്‍ ഞങ്ങളെ സമീപിച്ചത്.ഞാനും അക്കാദമി സെക്രട്ടറി ആജോയും അവരോട് സംസാരിച്ചു. നിങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ കൃത്യമായി എഴുതി തരൂ, ചിത്രത്തിന്റെ അടുത്ത പ്രദര്‍ശനത്തില്‍ നിങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാം എന്നും പറഞ്ഞതാണ്. സിനിമ കാണുക എന്ന ആഗ്രഹത്തെ നമ്മള്‍ ബഹുമാനിക്കുന്നുണ്ട്. പക്ഷേ വെറുതെ ബഹളം വെയ്ക്കാന്‍ ആണ് വന്നതെങ്കില്‍ ഒന്നും ചെയ്യാനാകില്ല.നന്‍പകല്‍ നേരത്ത് മയക്കം സിനിമയുടെ പ്രദര്‍ശനത്തിനിടെ നടന്ന പ്രതിഷേധത്തില്‍ അക്കാദമി