‘അന്നപൂരണി’ വിവാദം: നയൻതാരക്കെതിരെ മധ്യപ്രദേശിലും കേസ്

0
46

ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച് നയന്‍താരയ്‌ക്കെതിരേ മധ്യപ്രദേശിലും കേസ്. നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിനെതിരേ പോലീസില്‍ പരാതി ലഭിച്ചത്. മുംബൈയിലാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് മധ്യപ്രദേശിലെ ജബല്‍പൂരിലും സമാനപരാതി ലഭിച്ചതിനേത്തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.നയൻതാരയെ കൂടാതെ നായകൻ ജയ്, സംവിധായകൻ നിലേഷ് കൃഷ്ണ, നിർമാതാക്കളായ ജതിൻ സേത്തി, ആർ. രവീന്ദ്രൻ, പുനിത് ഗോയങ്ക, സീ സ്റ്റുഡിയോയുടെ ചീഫ് ബിസിനസ് ഓഫിസർ ഷാരിഖ് പട്ടേൽ, നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ മേധാവി മോണിക്ക ഷെർഗിൽ എന്നിവർക്കെതിരെയും കേസുണ്ട്.

Leave a Reply