മലപ്പുറം: പി.വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യപിതാവിന്റെ തടയിണയില്‍ കൈവെച്ച തഹസീല്‍ദാറുടെ കൈപൊള്ളി. ഉ കക്കാടംപൊയില്‍ ചീങ്കണ്ണിപാലിയിലെ തടയണ പൊളിച്ചു നീക്കാന്‍ നേതൃത്വം നല്കിയ ഏറനാട് തഹസില്‍ദാര്‍ പി.ശുഭനാണ് സ്ഥലംമാറ്റം.് കോഴിക്കോട് റവന്യൂ റിക്കവറി വിഭാഗത്തിലേക്കാണ് മാറ്റിയത്. കൊല്ലത്തു നിന്നും പ്രമോഷനോടെയാണ് പി.ശുഭന് ഏറനാട് തഹസില്‍ദാരായി നിയമിതനായത്. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള സാധാരണ സ്ഥലം മാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും അടിയന്തരമായി കോഴിക്കോടെത്തി ചുമതലയേല്‍ക്കണമെന്ന് സ്ഥലം മാറ്റ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.